Sunday, June 19, 2016

"വ്യക്തി പരിചയം" പ്രേംജി (സാമൂഹിക പരിഷ്കർത്താവ്, കവി, അഭിനേതാവ്)

"വ്യക്തി പരിചയം"
പ്രേംജി (സാമൂഹിക പരിഷ്കർത്താവ്, കവി, അഭിനേതാവ്)

സാമൂഹ്യപരിഷ്കർത്താവും കവിയും നടനുമായിരുന്നു പ്രേംജി എന്നറിയപ്പെട്ടിരുന്ന എം.പി. ഭട്ടതിരിപ്പാട്. (23 സെപ്റ്റംബർ 1908 - 10 ഓഗസ്റ്റ് 1998).
പ്രേജി ജനിച്ചത് കേരളത്തിലെ മലപ്പുറം ജില്ലയിലെ പഴയപൊന്നാനി താലൂക്കിൽ വന്നേരി ഗ്രാമത്തിൽ മുല്ലമംഗലത്ത് കേരളൻ ഭട്ടതിരിപ്പാടിന്റെ പുത്രനായിട്ടാൺ. മാതാവ് ദേവസേന അന്തർജനം. 19-ആം വയസ്സിൽ മംഗളോദയത്തിൽ പ്രൂഫ് റീഡറായി. 1977ൽ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. സാമൂഹിക പരിഷ്കരണപ്രസ്ഥാനത്തിൽ ആകൃഷ്ടനായി നമ്പൂതിരിയോഗക്ഷേമ സഭയുടെ സജീവപ്രവർതതകനായി. അക്കലത്തു നിഷിദ്ധമായിരുന്ന വിധവാവിവാഹം പ്രാവർത്തിക മാക്കിക്കൊണ്ട് പ്രേംജി കുറിയേടത്തുനിന്നും വിധവയായ ആര്യ അന്തർജനത്തെ തന്റെ നാല്പതാമത്തെ വയസ്സിലാണ് വിവാഹം ചെയ്തത് എം.ആർ.ബി എന്നറിയപ്പെട്ടിരുന്ന സഹോദരൻ എം.അർ. ഭട്ടതിരിപ്പാട് യോഗക്ഷേമസഭയിലും സമുദായപരിഷ്കരണ പ്രസ്ഥാനത്തിലും സജീവമായിരുന്നു. ഒരു പ്രൊഫണൽ നാടക നടനായിരുന്നു. . മക്കൾ പ്രേമചന്ദ്രൻ, നീലൻ, ഹരീന്ദ്രനാഥ്, ഇന്ദുചൂഡൻ, സതി.
വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. പിന്നീട് എം.ആർ.ബി.യുടെ മറക്കുടക്കുള്ളിലെ മഹാനരകം, മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിയുടെ അപ്ഫന്റെ മകൾ, ചെറുകാടിന്റെ നമ്മളൊന്ന്, സ്‌നേഹബന്ധങ്ങൾ, പി.ആർ. വാരിയരുടെ ചവിട്ടിക്കുഴച്ച മണ്ണ് എന്നീ നാടകങ്ങളിൽ അഭിനയിച്ചു. കലാകൗമുദി നാടക കൂട്ടായ്മയുടെ ഷാജഹാൻ(നാടകം) എന്ന നാടകത്തിലെ അഭിനയത്തിന് സ്വർണമെഡൽ ലഭിച്ചു. കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.
തന്റെ നാടകത്തിലെ അഭിനയ പരിചയം കൊണ്ട് ചലച്ചിത്രരംഗത്തേക്കും പ്രേംജി കടന്നു.മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ പ്രേംജി തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ, ലിസ, യാഗം, ഉത്തരായനം, പിറവി സിന്ദൂരച്ചെപ്പ് തുടങ്ങിയ 60 ഓളം ചിത്രങ്ങളിലും വേഷമിട്ടു.ഷാജി എൻ. കരുൺ സംവിധാനം ചെയ്തത പിറവിയിലെ ചാക്യാർ എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് 1988-ൽ മികച്ച നടനുള്ള ഭരത് അവാർഡും സംസ്ഥാന ഗവണ്മെന്റ് അവാർഡും ലഭിച്ചു.
കവി എന്ന നിലക്കും ശ്ലോകരചയിതാവ് എന്നനിലക്കും പ്രേജി തനതായ സംഭാവന നൽകിയിട്ടുണ്ട്. ശയ്യാഗുണമുള്ളതും സരളമായതും ഒഴുക്കുള്ളതുമാൺ അദ്ദേഹതിന്റെ കൃതികൾ
സപത്‌നി, നാൽക്കാലികൾ, രക്തസന്ദേശം, പ്രേംജി പാടുന്നു(കാവ്യസമാഹാരങ്ങൾ), ഋതുമതി (നാടകം).പ്രേംജി 10 ഓഗസ്റ്റ് 1998 ൽ അന്തരിച്ചു.

"വ്യക്തി പരിചയം" എം.വി. വിഷ്ണുനമ്പൂതിരി

"വ്യക്തി പരിചയം"
എം.വി. വിഷ്ണുനമ്പൂതിരി
കേരളത്തിലെ പ്രമുഖ നാടോടിവിജ്ഞാനീയ പണ്ഡിതനാണ് ഡോ. എം.വി. വിഷ്ണുനമ്പൂതിരി (ജനനം: ഒക്ടോബർ 25, 1939). നാടൻപാട്ടുകളും,തോറ്റം പാട്ടുകളും ശേഖരിക്കുകയുംതെയ്യത്തെക്കുറിച്ച് പഠനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കേരള ഫോക്‌ലോർ അക്കാദമി മുൻ ചെയർമാനായിരുന്നു.
സുബ്രഹ്മണ്യൻ നമ്പൂതിരിയുടേയും ദ്രൗപദി അന്തർജ്ജനത്തിന്റേയും മകനായി 1939 ഒക്ടോബർ 25 നു പയ്യന്നൂരിനടുത്തുള്ള കുന്നരുവിൽ ജനിച്ചു. കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് എം.എ ബിരുദവും കേരള സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.സർവകലാശാലകളിൽ ഗവേഷണ ഗൈഡ്.
കാലടി സർവകലാശാലയിൽ അദ്ധ്യാപകനായിരുന്നു. കോഴിക്കോട് സർവകലാശാല ഫോക്‌ലോർ വിഭാഗം തലവനായി വിരമിച്ചു. നാടോടി വിജ്ഞാനീയവുമായി ബന്ധപ്പെട്ട നാല്പതിലേറെ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്
കൃതികൾ
മുഖദർശനം
കേരളത്തിലെ നാടോടിവിജ്ഞാനീയത്തിന് ഒരു മുഖവുര
ഫോക് ലോർ നിഘണ്ടു
പുള്ളുവപ്പാട്ടും നാഗാരാധനയും
നാടോടിവിജ്ഞാനീയം
നമ്മുടെ പണ്ടത്തെ പാട്ടുകൾ
മാന്ത്രികവിദ്യയും മന്ത്രവാദപ്പാട്ടുകളും
ഉപന്യാസസാഹിത്യം
പൊട്ടനാട്ടം
വടക്കൻപാട്ടുകൾ-ഒരു പഠനം
തീയാട്ടും അയ്യപ്പൻ കൂത്തും
പൂരക്കളി
വണ്ണാനും കെന്ത്രോൻപാട്ടും
നമ്പൂതിരിഭാഷാ ശബ്ദകോശം
പുലയരുടെ പാട്ടുകൾ
തോറ്റമ്പാട്ടുകൾ-ഒരു പഠനം
കടംകഥകൾ-ഒരു പഠനം
കാക്കവിളക്കിന്റെ വെളിച്ചത്തിൽ
നാടൻ കളികളും വിനോദങ്ങളും
മുരിക്കഞ്ചേരി കേളുവിന്റെ പാട്ടുകഥ
നാട്ടറിവും നാമ പഠനവും
മണലേരി കേളപ്പന്റെ പാട്ടുകഥ
മാന്ത്രിക വിജ്ഞാനം
പുരസ്കാരങ്ങൾ
സമഗ്രസംഭാവനയ്ക്കുള്ള ഫോക്ലോർ അക്കാദമി അവാർഡ് (1998)
മികച്ചവൈജ്ഞാനിക ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്മെന്റ് അവാർഡ് (1992)
നാടൻ ഗവേഷകനുള്ള പി കെ കാളൻ അവാർഡ് (2008)
പി കെ പരമേശ്വരൻനായർ ട്രസ്റ്റ് അവാർഡ് (2011)
കേന്ദ്രസാംസ്കാരിക വകുപ്പിന്റെ സീനിയർഫെല്ലോഷിപ്പ്

"വ്യക്തി പരിചയം" ഡോ.എൻ.എം. നമ്പൂതിരി

"വ്യക്തി പരിചയം"
ഡോ.എൻ.എം. നമ്പൂതിരി 

1943 ഏപ്രിൽ 17 ന് ആലപ്പുഴ ജില്ലയിലെ പുലിയൂരിൽ കിഴക്കേ നീലമനയിൽ ജനനം. ഊർജ്ജതന്ത്രത്തിൽ ബിരുദവും മലയാളം എം.എ.യും ചങ്ങനാശ്ശേരി എസ്‌ബി.കോളേജിൽ നിന്ന്‌ കോഴിക്കോട്‌ സർവ്വകലാശാലയിൽ നിന്ന്‌ ടോപ്പോണമിയിൽ നിന്ന്‌ ഡോക്‌ടറേറ്റ്‌. കോഴിക്കോട്‌ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ മലയാളം അദ്ധ്യാപകനായി പ്രവർത്തിച്ച്‌ പട്ടാമ്പി ശ്രീനീലകണ്‌ഠ ഗവൺമെന്റ്‌ സംസ്‌കൃതകോളജിൽ നിന്ന്‌ വകുപ്‌ മേധാവിയായി വിരമിച്ചു. ത്രിപ്പുണിത്തുറ ഹിൽ പാലസ് ആസ്ഥാനമായുള്ള സെന്റർഫോർ ഹെരിറ്റജ് സ്റ്റഡീസിൽ ഡീൻ ഒഫ് അക്കാദമി അഫയേഴ്‌സ് ആയി പ്രവർത്തിക്കുന്നു. കേരളത്തിൽ ആദ്യമായിട്ട് സ്ഥലനാമപഠനത്തിലൂടെ കോഴിക്കോടിന്റെ ചരിത്രം പഠിച്ചു. കോഴിക്കോട് സാമൂതിരി ഗ്രന്ഥവരികൾ കണ്ടെത്തി പഠിച്ചു. നാട്ടുചരിത്രത്തിന്റെ വിശദമായ പഠനങ്ങൾ നടത്തി. നിളാ നദീതട പഠനം, കാവു തട്ടക പഠനങ്ങൾ ഇങ്ങനെ കേരളത്തിലെ ചരിത്രവും സാമൂഹിക പരിണാമവും പ്രത്യേക രീതിയിൽ പഠിച്ചിരിക്കുന്ന ഗവേഷകൻ.
1993 ൽ ജർമ്മനിയിൽ നടന്ന ഗുണ്ടർട്ട് കോൺഫറൻസിൽ പങ്കെടുത്തിട്ടുണ്ട്.
ഡോ. എൻ.എം. നമ്പൂതിരി മുൻകൈ എടുത്ത്, മധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടന്നിരുന്ന മാമാങ്കം എന്ന നദീതട ഉത്സവം 1999-ൽ പുനരാവിഷ്‌കരിക്കുകയുണ്ടായി.
മുസിരിസിന്റെ യഥാർത്ഥ സ്ഥാനത്തെക്കുറിച്ചുള്ള തന്റെ വീക്ഷണം ഏഷ്യാനെറ്റ് ന്യൂസിന് 2006-ൽ അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.. മൺപാത്രങ്ങളുടെയും, വള്ളത്തിന്റെയും അവശിഷ്ടങ്ങൾ വിദേശീയർ ഇവിടെ വന്നിരുന്നു എന്നതിന് തെളിവാകുമെന്നല്ലാതെ ഒരു പ്രാചീന തുറമുഖം ആ ഭാഗത്ത് ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കാൻ തക്ക തെളിവുകളല്ല എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പട്ടണം പുരാവസ്തുഖനനത്തിന്റെ ആറാം ഘട്ടം 2012 മെയ് മാസം മഴക്കാലം തുടങ്ങുന്നതിനു തൊട്ടു മുമ്പ് നിർത്തി വെക്കുമ്പോൾ 2000-ലധികം പ്രാചീന മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളും, ഒരു മനുഷ്യന്റെ അസ്ഥികൂടവും ലഭിച്ചത് ഇപ്പോൾ ലണ്ടൻ മ്യൂസിയത്തിന്റെ സഹായത്തോടെ പരിശോധിക്കപ്പെട്ടു വരുന്നുണ്ട് സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, കേരളസംസ്‌കാരംഃ അകവും പുറവും മാമാങ്കരേഖകൾ, സ്‌ഥാനാരോഹണരേകൾ, മലബാർ പഠനങ്ങൾഃ സാമൂതിരിനാട്‌, കക്കാട്‌ ഃ കവിയും കവിതയും തുടങ്ങി പത്തോളം ഗ്രന്ഥങ്ങളും ഇ‍ുന്നൂറിൽപരം ഗവേഷണപ്രബന്ധങ്ങളും രചിച്ചു. 1989-ലെ കെ.ദാമോദരൻ അവാർഡ്‌, രേവതി പട്ടത്താനസദസ്സിന്റെ ‘ഗവേഷണവിഭൂഷണം’ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. പ്രാദേശിക ചരിത്രരചനയിൽ ഫീൽഡ്‌ പഠനങ്ങൾക്ക്‌ പ്രാമുഖ്യം നല്‌കുന്ന നൂതന പദ്ധതികളുടെ മുഖ്യാന്വേഷകനായി പ്രവർത്തിക്കുന്നു.

"വ്യക്തി പരിചയം" വിഷ്ണുനാരായണൻ നമ്പൂതിരി

"വ്യക്തി പരിചയം"
വിഷ്ണുനാരായണൻ നമ്പൂതിരി


പ്രമുഖ മലയാളകവിയാണ്‌ വിഷ്ണുനാരായണൻ നമ്പൂതിരി (ജനനം - ജൂൺ 2 1939) തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2-നു് ജനിച്ചു. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം , ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. ജോലിയിൽ നിന്ന് പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായിപ്രവർത്തിക്കുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷകാലമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്‌.
മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയില്‍ നിന്ന് കൊണ്ട് കവിതയെ നെയ്തുവെയ്ക്കുന്ന കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. മുറിവേറ്റവന്റെ വേദനകള്‍ ഉപരിപ്ലവമാവാതെ കാവ്യപാരമ്പര്യത്തിന്റെ കെട്ടുറപ്പോടെ, തനിമയോടെ അദ്ദേഹം കവിതകളില്‍ അവതരിപ്പിക്കുന്നൂ. പ്രതിരോധമാര്ന്ന ഒരു ജീവിതബോധം കവിതകളില്‍ നിരന്തരമാവുമ്പോള്‍ തന്നെ ആത്മീയമായ ഒരു ചൈതന്യം അതില്‍ കുറയാതെ നില്ക്കുന്നു. വേദങ്ങള്‍, സംസ്‌കൃതസാഹിത്യം, യുറോപ്യന്‍ കവിത, മലയാളകവിത എന്നിവയുടെ കാവ്യപൂര്ണ്ണനമാര്ന്നത ഒത്തുചേരല്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കാണാം
'വഴികാട്ടിയല്ല ചെറുതുണമാത്രമെന്‍ കവിത,
പടകൂട്ടുമാര്പ്പു വിളിയോ....
ഉയിര്‍ കയ്ച്ചുപോം കൊടിയ നൈരാശ്യമോ
പുളകം അരഞ്ഞാണിടുന്ന രതിയോ
കൊതിയോടു തേടിയണയും പഴയചങ്ങാതി !
മൊഴിയിതലിവാല്‍ പൊറുക്കൂ:
എന്‍ കൈക്കുടന്നയില്‍ നിനക്കു
തരുവാനുള്ളതെന്റെക മെയ്ച്ചൂടുമാത്രം...' ഇങ്ങനെ വിനയാന്വതമാകുന്നൂ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യസങ്കല്പ്പം . സാത്വികമായ ബോധം കവിതകളിലും ജീവിതത്തിലും കൊണ്ട് നടക്കുന്ന കവി.
കൃതികൾ
സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958)
പ്രണയ ഗീതങ്ങൾ (1971)
ഭൂമിഗീതങ്ങൾ (1978)
ഇന്ത്യയെന്ന വികാരം (1979)
മുഖമെവിടെ (1982)
അപരാജിത (1984)
ആരണ്യകം (1987)
ഉജ്ജയിനിയിലെ രാപ്പകലുകൾ (1988)
ചാരുലത 2000
പുരസ്കാരങ്ങൾ
കേരളസാഹിത്യഅക്കാദമി അവാർഡ് (1979)
കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് (1994)
മാതൃഭൂമി സാഹിത്യപുരസ്കാരം 2010
വയലാർ പുരസ്കാരം - 2010
വള്ളത്തോൾ പുരസ്കാരം - 2010
കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം
പി സ്മാരക കവിതാ പുരസ്കാരം - 2009
ഓടക്കുഴൽ അവാർഡ് - 1983 (മുഖമെവിടെ)
പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ ദളങ്ങൾ,എന്റെ കവിത എന്നീ കവിതാ സമാഹാരങ്ങളും അസാഹിതീയം,കവിതയുടെ ഡി.എൻ.എ.,അലകടലും നെയ്യാമ്പലുകളും എന്നീ നിരൂപണങ്ങളുംഗാന്ധി-പുതിയ കാഴ്ചപ്പാടുകൾ സസ്യലോകം,ഋതുസംഹാരം എന്നീ വിവർത്തനങ്ങളുമദ്ദേഹം രചിച്ചിട്ടുണ്ട്‌.കൂടാതെ പുതുമുദ്രകൾ,ദേശഭക്തികവിതകൾ,വനപർവ്വം,സ്വാതന്ത്ര്യസമര ഗീതങ്ങൾ എന്നീ കൃതികൾ സമ്പാദനം ചെയ്യുകയും കുട്ടികൾക്കായി കുട്ടികളുടെ ഷേക്സ്പിയർ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്‌.

"വ്യക്തി പരിചയം" കെ എസ് നമ്പൂതിരി

"വ്യക്തി പരിചയം"
കെ എസ് നമ്പൂതിരി


പ്രസിദ്ധ മലയാള നാടകകൃത്തായിരുന്നു കെ.എസ്. നമ്പൂതിരി.കെ.എസ്‌. നമ്പൂതിരി. കുറിച്ചിത്താനത്ത്‌ കാഞ്ഞിരക്കാട്‌ കിഴക്കേടത്തുമനയിൽ കൃഷ്‌ണൻ നമ്പൂതിരിയുടെയും ആര്യാദേവിയുടെയും പുത്രനായി 1937 നവംബർ 6ന്‌ ജനിച്ചു.വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കര നൂറനാട്‌ ഹൈസ്‌കൂളിൽ അധ്യാപകനായി. തുടർന്ന്‌ വടകര, കുറിച്ചിത്താനം, ഫാക്‌ട്‌ എന്നിവിടങ്ങളിലും ജോലി നോക്കി. 1991-ൽ അധ്യാപകജീവിതത്തിൽ നിന്നും വിരമിച്ചു. ശിവൻ സംവിധാനം ചെയ്‌ത ‘യാഗം’ എന്ന ദേശീയ അവാർഡു നേടിയ ചലച്ചിത്രത്തിന്റെ തിരക്കഥയും കെ.എസ്‌.നമ്പൂതിരിയുടേതായിരുന്നു. മുത്ത് എന്ന ചലച്ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടു നാടകങ്ങൾ കോളേജുകളിൽ പാഠ്യവിഷയമാക്കിയിട്ടുണ്ടത്രേ. 2008 ആഗസ്‌റ്റ്‌ 27ന്‌ ഇദ്ദേഹം അന്തരിച്ചു.
സരസ്വതിയന്തർജ്ജനമാണ് ഭാര്യ. കൃഷ്ണൻ, വിപിൻ എന്നിവരാണ് മക്കൾ.
പതിനൊന്നോളം നാടകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.
സമസ്യ (ഈ കൃതി ഇതേ പേരിൽ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്)
സമാവർത്തനം
സഞ്ചാരി
സമന്വയം
പതനം
പുരസ്കാരങ്ങൾ
സമസ്യ 1976-ലെ മികച്ച നാടകകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായി.ഈ കൃതി 1970-ൽ വിക്രമൻനായർ ട്രോഫി നാടകമത്സരത്തിൽ മികച്ച നാടകമായി തരിഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ‘പതനം’ എന്ന കൃതിക്ക് 2002-ലെ സംഗീത നാടക അക്കാദമി അവാർഡും ശക്തി അവാർഡും ലഭിച്ചു.
"വ്യക്തി പരിചയം"
വേദപണ്ഡിതന്‍ കീഴാനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരി


1920 ജൂണില്‍ ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറം കീഴാനെല്ലൂര്‍ ഇല്ലത്ത് ജനനം. തറവാട് ഭാഗം ചെയ്ത് കിട്ടിയ തുകയുമായി 1940കളില്‍ വേദം പഠിക്കാനായി നാടുവിട്ടു. ആര്യസമാജ ഗുരുകുലത്തിലെത്തിയ നമ്പൂതിരി പണ്ഡിത വേദബന്ധുശര്മ്യുടെ സഹായത്തോടെ ലാഹോര്‍ ഗുരുദത്തഭവന്‍ വിദ്യാലയത്തില്‍ ബ്രഹ്മചാരിയായി ചേര്ന്നുല. വൈദിക വിഷയങ്ങളില്‍ പാണ്ഡിത്യം നേടി. സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, മറാഠി, ഗുജറാത്തി, ബലൂചി, പാലി മുതലായ ഭാഷകളില്‍ പരിജ്ഞാനം നേടി. 1946ല്‍ ഭാരതവിഭജനത്തിന് മുന്നോടിയായി നടന്ന വര്ഗീരയ അക്രമങ്ങളെത്തുടര്ന്ന് കൈയിലുള്ള വൈദിക ഗ്രന്ഥങ്ങളുമായി കറാച്ചിയിലെത്തി. 1948ല്‍ വിഭജനാനന്തരം കറാച്ചിയില്നിുന്ന് മുംബൈയിലും പിന്നീട് നാട്ടിലുമെത്തി. 1948 മുതല്‍ 53 വരെ ഒറ്റപ്പാലം ഹൈസ്‌കൂളിലും 1977 വരെ പാതായ്ക്കര യു.പി. സ്‌കൂളിലും ഹിന്ദി അധ്യാപകനായി.
ഹിന്ദി, സംസ്‌കൃതം, മലയാളം ഭാഷകളില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. വൈദിക സാഹിത്യ സംബന്ധിയായ ഒട്ടനവധി ലേഖനങ്ങള്‍ മലയാളത്തില്‍ എഴുതിയിട്ടുണ്ട്.പണ്ഡിറ്റ് രഘുനന്ദന്‍ ശര്മകയുടെ 'വൈദിക സമ്പത്തെ'ന്ന ബൃഹദ്ഗ്രന്ഥം മലയാളത്തിലേക്ക് തര്ജനമചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. യജുര്വേംദത്തിന് മഹര്ഷിജ ദയാനന്ദസരസ്വതിയുടെ ഭാഷ്യം മലയാളത്തിലേക്ക് തര്ജതമചെയ്തു. ഇത് പ്രസിദ്ധീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരവെയാണ് അന്ത്യം സംഭവിച്ചത്. വേദവിദ്യാ പ്രതിഷ്ഠാന്‍ ഏര്പ്പെ്ടുത്തിയ ഈ വര്ഷിത്തെ മഹര്ഷിക ദയാനന്ദ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഭാര്യ തലക്കാട്ടുതല പയ്യൂര്‍ മനയ്ക്കല്‍ പരേതയായ ഗൗരി അന്തര്ജഷനം. മക്കള്‍: സാവിത്രി (റിട്ട. പ്രധാനാധ്യാപിക, ആനമങ്ങാട് ഹൈസ്‌കൂള്‍), ഗൗരി (അസോസിയേറ്റ് പ്രൊഫ. പട്ടാമ്പി സംസ്‌കൃത കോളേജ്), നാരായണന്‍ (കുന്നപ്പള്ളി പള്ളത്തൂര്‍ വിഷ്ണുക്ഷേത്രം മേല്ശാോന്തി). മരുമക്കള്‍: പരേതനായ യതീന്ദ്രന്‍, കൃഷ്ണന്‍ (റിട്ട. പട്ടികജാതി വികസന ഓഫീസര്‍), നിര്മാല (റവന്യു ഇന്‌്കൃപെക്ടര്‍, പെരിന്തല്മസണ്ണ നഗരസഭ).

"വ്യക്തി പരിചയം" ആഞ്ഞം കൃഷ്ണൻ നമ്പൂതിരി

"വ്യക്തി പരിചയം"
ആഞ്ഞം കൃഷ്ണൻ നമ്പൂതിരി


കേരളത്തിൽ ജീവിച്ചിരുന്ന ഒരു ഭാഗവതാചാര്യൻ ആയിരുന്നു ആഞ്ഞം കൃഷ്ണൻ നമ്പൂതിരി.പാലക്കാട് പട്ടാമ്പിക്കടുത്ത് തൊണ്ടയന്നൂർ ആഞ്ഞത്ത് മനയ്ക്കൽ മധുസൂദനൻ സോമയാജിപ്പാടിന്റേയും പാഞ്ഞാൾ വൈക്കാക്കര മകൾ പാർവതി പത്തനാടിയുടെയും മകനായി 1934 മെയ് 31 (1109 എടവം 18) നാണ് കൃഷ്ണൻ നമ്പൂതിരി ജനിച്ചത്. 
പിതാവ് ആഞ്ഞത്ത് മധുസൂദനൻ സോമയാജിപ്പാടിൽനിന്ന് വേദാധ്യായനത്തിന്റെ പ്രാഥമികപാഠങ്ങൾ അഭ്യസിച്ച ശേഷം കൃഷ്ണൻ നമ്പൂതിരി പണ്ഡിതശിരോമണി ഗുരുവായൂർ രാമചന്ദ്രശാസ്ത്രിയിൽനിന്ന് സംസ്‌കൃതഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടി. പിന്നീട് തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിൽ നിന്ന് വേദപാഠങ്ങളും ഹൃദ്യസ്ഥമാക്കി.
യശശ്ശരീരനായ തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ അനുജനാണ് കൃഷ്ണൻ നമ്പൂതിരി. പതിനഞ്ചാമത്തെ വയസ്സിൽ കൃഷ്ണൻ നമ്പൂതിരി ജ്യേഷ്ഠന്റെ ശിഷ്യത്വം സ്വീകരിച്ചു. ജ്യേഷ്ഠനിൽനിന്നുതന്നെ ഭാഗവത പാരായണത്തിൽ ശിക്ഷണവും ലഭിച്ചു. ജ്യേഷ്ഠന്റെ സപ്താഹത്തിന് ഒട്ടേറെ വർഷം മൂല പാരായണവും കൃഷ്ണൻ നമ്പൂതിരി നടത്തിയിട്ടുണ്ട്.
ആറുപതിറ്റാണ്ടിലേറെ ആദ്ധ്യാത്മികരംഗത്ത് പ്രവർത്തിച്ച അദ്ദേഹം ഭാരതത്തിനകത്തും പുറത്തും മൂന്നരപതിറ്റാണ്ടോളം ഭാഗവത സപ്താഹങ്ങളും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.
1977 ൽ ജ്യേഷ്ഠൻ ആഞ്ഞം മാധവൻ നമ്പൂതിരിയിൽ നിന്ന് ഭാഗവതോപദേശം സ്വീകരിച്ച കൃഷ്ണൻ നമ്പൂതിരി ഭാഗവതസപ്താഹയജ്ഞങ്ങൾ നടത്താനാരംഭിച്ചു. ആദ്യം തിരുനാമാചാര്യനോടൊപ്പമായിരുന്നു സപ്താഹവായന നടത്തിയിരുന്നത്. 1988 ൽ തിരുനാമാചാര്യന്റെ മരണ ശേഷം സ്വന്തമായി സപ്താഹയജ്ഞങ്ങൾ നടത്തിവന്നു. കൂടാതെ തിരുനാമാചാര്യൻ തുടങ്ങിവെച്ച ഭാഗവതസപ്താഹങ്ങൾ, നാമസപ്താഹങ്ങൾ, ക്ഷേത്രത്തിലെ നിത്യനാമജപം, കുട്ടികൾക്ക് പ്രസാദവിതരണം, സാധുക്കൾക്കുള്ള അന്നദാനം, ഗുരുവായൂരപ്പൻെ ദശമിവിളക്ക്, ശ്രീഗുരുവായൂരപ്പൻ മാസിക, ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ് എന്നിവയുടെ ചുമതലയും അദ്ദേഹം നിർവഹിച്ചു.
ഇന്ത്യയ്ക്കുപുറത്ത് ആദ്യമായി കേരളീയരീതിയിൽ സപ്താഹയജ്ഞം നടത്തിയ ആചാര്യനായിരുന്നു കൃഷ്ണൻ നമ്പൂതിരി.1992 ൽ മലേഷ്യയിലാണ് ഈ സപ്താഹയജ്ഞം നടത്തിയത്. ഇതിനെ തുടർന്ന് 1997 - 98 വർഷങ്ങളിൽ ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലും അദ്ദേഹം സപ്താഹവായന നടത്തി. ബദരീനാഥം, പരീക്ഷിത്ത് മഹാരാജാവിന് ശ്രീ ശുകബ്രഹ്മർഷി ഭാഗവതം ഉപദേശിച്ച ഗംഗാതീരം, നൈമിഷാരണ്യം എന്നിവിടങ്ങളിലും കൃഷ്ണൻ നമ്പൂതിരി സപ്താഹം നടത്തിയിടുണ്ട്. ആയിരത്തോളം സപ്താഹങ്ങൾക്ക് ആചാര്യനായിട്ടുണ്ട്.
ബ്രഹ്മചാരിയായിരുന്ന ആഞ്ഞം കൃഷ്ണൻ നമ്പൂതിരിയുടെ സപ്തതി 2004 ജൂണിൽ ഗുരുവായൂരിൽ വിപുലമായി ആഘോഷിച്ചിരുന്നു.
ബഹുമതികൾ
ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയിൽ നിന്ന് ഭാഗവതഭാസ്വാൻ എന്ന ബഹുമതി ലഭിച്ചിരുന്നു.
2011 സെപ്തംബർ നാലാം തിയതി ഞായറാഴ്ച, ശ്വാസകോശസംബന്ധമായ അസുഖംമൂലം ഇദ്ദേഹം കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

"വ്യക്തി പരിചയം" കാലടി പരമേശ്വരന്‍ നമ്പൂതിരി

"വ്യക്തി പരിചയം"
കാലടി പരമേശ്വരന്‍ നമ്പൂതിരി
പ്രശസ്ത ആയുര്വേ്ദ ഡോക്ടറും മുന്കാരല ചലച്ചിത്ര നടനുമായിരിന്നു ഡോക്ടര്‍ കാലടി പരമേശ്വരന്‍ നമ്പൂതിരി.കുന്ദംകുളം കാലടി മനയ്ക്കല്‍ പരേതരായ നാരായണന്‍ നമ്പൂതിരിയുടേയും പ്രിയദത്ത അന്തര്ജ്ജയനത്തിന്റേയും മകനാണ് ആയുര്വേുദ ചികിത്സാരംഗത്ത് പ്രശസ്തനായിരുന്ന പരമേശ്വരന്‍ നമ്പൂതിരി പഞ്ചകര്മ്മ ചികിത്സയെക്കുറിച്ച് ആയൂര്വേേദ കര്മ്മ് സംഗ്രഹം, ആയൂരാരോഗ്യം എന്നീ കൃതികള്‍ എഴുതിയിട്ടുണ്ട്. തിരുവനന്തപുരം ആയൂര്വേിദ കോളേജ് വിദ്യാര്ത്ഥി യായിരിക്കെ മികച്ച നടനുള്ള സര്വരകലാശാലാ പുരസ്കാരം നേടിയ അദ്ദേഹം കല്ക്കി , പാപത്തിനു മരണമില്ല തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പി.ജെ.ആന്റണിയുടെ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് അഭിനയരംഗത്തു നിന്നും വിട്ട് ആയൂര്വേഗദ ചികിത്സയില്‍ ശ്രദ്ധിച്ചുവരികയായിരുന്നു. 2005 മെയ് 29 ഞായറാഴ്ച അദ്ദേഹം അന്തരിച്ചു.
പ്രശസ്ത സിനിമാ നടിയായ ശ്രീലതയാണ് ഭാര്യ. വിശാഖ്, ഗംഗ എന്നിവര്‍ മക്കളാണ്.

"വ്യക്തി പരിചയം" കൈതക്കൽ ജാതവേദൻ നമ്പൂതിരി

"വ്യക്തി പരിചയം"
കൈതക്കൽ ജാതവേദൻ നമ്പൂതിരി

കൈതയ്ക്കൽ ജാതവേദൻ മലയാളത്തിലെ ഒരു കവിയാണ്‌.
മലയാളഭാഷയിലെ മഹാകവികളുടെ സമൂഹത്തിലേക്ക് വീരകേരളം എന്ന ലക്ഷണയുക്തമായ മഹാകാവ്യത്തിലൂടെ പ്രവേശിച്ച വ്യക്തിയാണ് കൈതക്കൽ ജാതവേദൻ. അക്ഷരശ്ലോകരംഗത്തും കവിതാരചനാ രംഗത്തും മുമ്പുതന്നെ തിളങ്ങിനിന്നിരുന്ന ഇദ്ദേഹം ഒട്ടേറേ അവാർഡുകൾക്കും മെഡലുകൾക്കും അർഹനായിട്ടുണ്ട്. ചെറുപ്പം മുതലേ ശ്ലോക പഠനത്തിൽ തൽപരനായിരുന്നു. കേരളവർമ്മ പഴശ്ശിരായായുടെ ജീവചരിത്രം പ്രതിപാദിക്കുന്ന വീരകേരളം എന്ന മഹാകാവ്യവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
1951 ഓഗസ്റ്റ് 24 ന് ജനനം. പിതാവ് കൈതക്കൽമനക്കൽ ജാതവേദൻ നമ്പൂതിരി. അമ്മ പാണ്ടമ്പറമ്പത്ത് മഹൾ സാവിത്രി അന്തർജ്ജനം. 1969ൽ ടി ടി സി പാസായശേഷം അതെ വർഷം വിവിധ സർക്കാർ സ്കൂളുകളിൽ അധ്യാപകൻ.2007 ൽ ഹെഡ്മാസ്റ്റരായി വിരമിച്ചു..
ചെറുപ്പം മുതലേ ശ്ലോകപഠനത്തിൽ ആകൃഷ്ടനായി . ഏഴുപതുകളുടെ മധ്യത്തിൽ അക്ഷരശ്ലോകരംഗത്തും ശ്ലോകരചനയിലും പ്രശസ്തനായി. തൃശ്ശൂരിലെ അഖിലകേരള അക്ഷരശ്ലോകപരിഷത്ത് ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുത്ത അവതരണത്തിനുള്ള ചക്കോളാ സുവർണ്ണമുദ്രയും ഏകാക്ഷരത്തിനുള്ള ഫാഷൻ ട്രോഫിയും നേടിയിട്ടുണ്ട്.
കൃതികൾ
കവനകൗതുകം-തൃശ്ശൂർ പ്രസിദ്ധീകരിച്ചത് പുഴകണ്ടകുട്ടി
ദിവ്യഗായകൻ,
ദുശ്ശള
ഗളിതവിഭശ്ചാർത്ഥിഷു
അനർഘനിമിഷങ്ങൾ
തച്ചോളി ചന്തു
കവനകൈരളി ഗുരുവായൂർ പ്രസിദ്ധികരിച്ചത് ശൈവാഷ്ടപ്രാസം
ഗുപ്തോപഗുപ്തി
ബരസോയ്
വീരകേരളം മഹാകാവ്യം
തർജ്ജമകൾ
സംസ്കൃതം അടിസ്ഥാനമായി പഠിച്ചിട്ടില്ലെങ്കിലും ഭർത്തൃഹരി യുടെ ശ്തകത്രയം, മേല്പുത്തൂരിന്റെ ശ്രീപാദസപ്തതി എന്നിവ വൃത്താനുവൃത്തം തർജ്ജമ ചെയ്തിട്ടുണ്ട് കൂടാതെ ഒട്ടേറെ മുക്തകങ്ങളും രചിച്ചിട്ടുണ്ട്. ഇപ്പൊഴും ഓർക്കുട്ട് ൽ സൗപർണ്ണീക കമ്യൂണിറ്റിയിൽ ശ്ലോകങ്ങൾ രചിക്കാറുണ്ട്

"വ്യക്തി പരിചയം" രാധാ മാധവന്‍

"വ്യക്തി പരിചയം"
രാധാ മാധവന്‍


എറണാകുളം കാലടിക്കടുത്തെ ശ്രീമൂലനഗരം ഗ്രാമത്തില്‍ വെണ്മണി മനയില്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും പാര്വലതി അന്തര്ജംനത്തിന്റെയും മകളാണ് രാധ.
'രുക്മിണീ മോഹനം' കഥകളി ഓരോ തവണ അരങ്ങിലെത്തുമ്പോഴും രാധാമാധവന്റെ കണ്ണുകള്‍ അവയെ ആദ്യം കാണുന്നപോലെ താലോലിക്കും. താനെഴുതിയ ആദ്യ ആട്ടക്കഥകളിലൊന്നിന്റെ വളര്ച്ച അറിയാനുള്ള കൗതുകത്തിനൊപ്പം ഓരോ അരങ്ങും ആസ്വാദനത്തിന്റെ പുതിയ തലങ്ങളാണ് ഈ കഥകളി പ്രേമിക്ക് സമ്മാനിക്കുന്നത്.
രുഗ്മി വധവും രുക്മിണീ മോഹനവും രാധാമാധവന്‍ തന്റെ 35-ാം വയസ്സിലെഴുതിയത്. ഇപ്പോള്‍ 64 പിന്നിടുമ്പോള്‍ ഏഴാമത്തെ ആട്ടക്കഥയുടെ പണിപ്പുരയിലാണിവര്‍.
ആട്ടക്കഥയെഴുതുന്ന സ്ത്രീകള്‍ വിരലിലെണ്ണുന്നവര്‍ മാത്രം. ഇരയിമ്മന്‍ തമ്പിയുടെ മകള്‍ കുഞ്ഞുക്കുട്ടി തങ്കച്ചിയുടെ പിന്മുനറക്കാരിയായതിന് പ്രചോദനം എത്ര കണ്ടാലും മതിവരാത്ത കഥകളിയോടുള്ള അടങ്ങാത്ത ഇഷ്ടം മാത്രം.
അര്ജു നന്റെ തീര്ഥിയാത്രാ കാലത്തില്‍ നിന്നും ഇതള്‍ വിടര്ത്തി യ 'കപിന്ധ്വജ ചരിതം', 'ഡാവിഞ്ചി പൊരുള്‍', 'ശബരീ ചരിതം', 'അംഗദദൂത്' എന്നിവ ആസ്വാദകര്ക്ക് സമ്മാനിച്ചത് കലയുടെ അനന്യമായ ആസ്വാദ്യതയാണ്.
''പരമ്പരാഗത രീതിയില്‍ സംസ്‌കൃതം പഠിച്ചു. ഏറെ വൈകിയാണ് സ്‌കൂളിലെത്തിയത്. എന്നാലും പഠനത്തില്‍ ഒട്ടും പിറകിലായിരുന്നില്ല. അന്ന് നമ്പൂതിരി സ്ത്രീകള്ക്കി ടയില്‍ വിദ്യാഭ്യാസം പ്രചരിച്ചുവരുന്നതേയുള്ളൂ. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നു ബിരുദാനന്തരബിരുദവുമെടുത്തു.''
ബാംഗ്ലൂര്‍, മദ്രാസ് എന്നിവിടങ്ങളില്‍ 12 വര്ഷ‍ത്തോളം അധ്യാപികയായി പ്രവര്ത്തിരച്ചു. ഭാവന്സ്ള വിദ്യാമന്ദിര്‍ കൊച്ചിയില്‍ നിന്നും പ്രധാനാധ്യാപികയായാണ് വിരമിച്ചത്.
''80 കളിലാണ് ആദ്യ ആട്ടക്കഥ എഴുതുന്നത്. മകള്‍ ലാവണ്യ കഥകളി പഠിക്കാന്‍ തുടങ്ങിയപ്പോള്‍ കഥകളിയുടെ ലോകവുമായി വീണ്ടും നിരന്തരസമ്പര്ക്കം തുടങ്ങി. വര്ഷ ങ്ങള്ക്കുുശേഷം ചിത്രകാരന്‍ ഫ്രാന്സിാസ് കോടങ്കണ്ടത്ത് നല്കി യ ആശയം വികസിപ്പിച്ചെടുത്തതാണ് 'ഡാവിഞ്ചി പൊരുള്‍' എന്ന ആട്ടക്കഥ. സദനം ബാലകൃഷ്ണനാശാന്റെ നേതൃത്വത്തില്‍ ചിട്ടപ്പെടുത്തിയ ഈ കഥ ഉടന്‍ അരങ്ങിലെത്തും. ഇതിന്റെ ഫോട്ടോ സെഷന്‍ നടന്നു കഴിഞ്ഞു.''
രാമായണത്തിലെ ശബരിക്ക് ഒരു പൂര്വ്കാലം വിഭാവനം ചെയ്തപ്പോള്‍ ഉരുത്തിരിഞ്ഞ ശബരീചരിതം കഴിഞ്ഞ മെയ് 23ന് തളി പദ്മശ്രീ കല്യാണമണ്ഡപത്തില്‍ അരങ്ങേറി. കലാമണ്ഡലം മനോജ്, നെടുമ്പുള്ളി രാംമോഹന്‍, കലാമണ്ഡലം ഷണ്മുഖന്‍, കലാമണ്ഡലം കണ്ണന്‍ തുടങ്ങിയവരായിരുന്നു അരങ്ങില്‍. ശബരിമല മണ്ഡലക്കാലത്തും രാമായണമാസക്കാലത്തും ശബരീ ചരിതത്തിന് നിറയെ സ്റ്റേജുകള്‍ കിട്ടി. രാമായണത്തില്‍ നിന്നുള്ള 'അംഗദദൂത്' കഥകളിക്കും ധാരാളം ആസ്വാദകരുണ്ട്.
ആട്ടക്കഥ എഴുതുക മാത്രമല്ല കഥകളിയുള്പ്പറടെയുള്ള പരമ്പരാഗത കലകളെ പ്രോത്സാഹിപ്പിക്കാന്‍ സ്ഥാപിച്ച നവരസം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജീവനാഡിയും കൂടിയാണ് രാധാമാധവന്‍. 2009ല്‍ ആരംഭിച്ച ഈ ട്രസ്റ്റ് കഥകളിക്ക് നിരവധി വേദികളൊരുക്കി. കഥകളിയോട് ഇഷ്ടമുള്ളവരെ കളി ആസ്വദിക്കാന്‍ പഠിപ്പിച്ചു. വിദ്യാര്ഥിമകള്ക്ക് അവര്‍ പഠിക്കുന്ന ആട്ടക്കഥകളെ കളിരൂപത്തില്‍ കാണാനുള്ള അവസരമൊരുക്കി. ഉണ്ണായി വാര്യരുടെ 'നളചരിതം' ആട്ടക്കഥ ഇങ്ങനെ അരങ്ങേറിയത് ഹര്ഷാരരവത്തോടെയാണ് വിദ്യാര്ഥിാകള്‍ സ്വീകരിച്ചത്. ഇപ്പോള്‍ 'സമകാലിക സംഗീതം' എന്ന അര്ധടവാര്ഷി ക-ദ്വിഭാഷാ ജേര്ണ്ലിന്റെ മാനേജര്‍ ആണ്. ടാഗോറിന്റെ വിഖ്യാത നാടകം 'ചിത്ര'യെ അവലംബമാക്കി ഒരു ആട്ടക്കഥയുടെ പണിപ്പുരയിലാണ് രാധാമാധവന്‍.
കവിതയാണ് രാധാമാധവന്റെ മറ്റൊരു തട്ടകം. കവിതകള്എാഴുതാന്‍ മാത്രമുള്ളതല്ല, കീറിക്കളയാനും കൂടിയുള്ളതാണ് എന്ന ധാരണ ഈ കവയിത്രിക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്കിത.
'വാസനച്ചെപ്പ്', 'പാതിരാ മഴ' എന്നീ രണ്ടു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ആത്മനാത്മവിവേകം എന്ന പുസ്തകവും കണ്സൈകസ് സംസ്‌കൃതം-ഇംഗ്ലീഷ്-മലയാളം നിഘണ്ടു എന്നിവ പുസ്തകരൂപത്തിലാക്കി.
മഹാഭാരതത്തിലെ 101 ഉപാഖ്യാനങ്ങള്‍ 'വ്യാസന്‍ പറഞ്ഞ കഥകള്‍' എന്ന പേരില്‍ ഡി.സി. ബുക്‌സും അധ്യാത്മ രാമായണം ശ്ലോകാര്ഥംള എഴുതിയത് കുട്ടികൃഷ്ണമാരാരുടെ മകന്റെ 'മാരാര്‍ പബ്ലിക്കേഷന്സുംമ' പ്രസിദ്ധീകരിക്കും.
അന്വയം, അന്വയാര്ഥംഷ, സാരം എന്നിവയോടുകൂടിയ 'ശ്രീകൃഷ്ണവിലാസം', ശ്രീരാമോദത്തം എന്നീ പുസ്തകങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കും.
തിരുവനന്തപുരത്ത് തൊണ്ണൂറുകളുടെ ആദ്യം ശ്രീവിദ്യാ കമ്പ്യൂട്ടര്‍ ട്രെയിനിങ് ആന്ഡ് സോഫ്റ്റ്‌വെയര്‍ ഇന്സ്റ്റി റ്റിയൂട്ട് നടത്തിയിരുന്നു. നാലുവര്ഷം് കുടുംബ ബിസിനസ്സില്‍ ഫിനാന്സ് ഡയറക്ടറുടെ റോളിലും ഉണ്ടായിരുന്നു. ഒക്ടോബറില്‍ ഡല്ഹി്യില്‍ നടക്കുന്ന 'അനന്യ -ദ പുരാനാ കിലാ' ഡാന്സ്ു ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിനായി അംഗദദൂത് ആശാന്മാര്‍ ചിട്ടപ്പെടുത്തുന്നു. ആധ്യാത്മികവേദിയിലും സജീവമായിരുന്നു രാധാമാധവന്‍. പ്രഭാഷണങ്ങളും ഭാഗവത സപ്താഹങ്ങളും നടത്തിയിരുന്നു.
2005-ല്കേ്രള സര്ക്കാ ര്‍ സാംസ്‌കാരികവകുപ്പ് പ്രസിദ്ധീകരിച്ച 'കൈകൊട്ടിക്കളിപ്പൂക്കള്‍' ഡോ. സുധാഗോപാലകൃഷ്ണനൊപ്പം സമാഹരിച്ചതും രാധാമാധവനാണ്.
പൊറ്റമ്മല്‍ 'സംഗീത'ത്തിലാണ് കുടുംബം. ഭര്ത്താൊവ് മാനേജ്‌മെന്റ് വിദഗ്ധനും സംഗീതസാഹിത്യകാരനുമായ എ.ഡി. മാധവനാണ്. മകള്‍ ലാവണ്യ രഞ്ജിത്തും പേരക്കുട്ടികള്‍ നീലിമയും രാധികയും കഥകളി അവതരിപ്പിക്കാറുണ്ട്