"വ്യക്തി പരിചയം"
ആര്‍ട്ടിസ്റ്റ് നമ്പൂതിരി
കെ.എം. വാസുദേവൻ നമ്പൂതിരി അഥവാ ആർട്ടിസ്റ്റ് നമ്പൂതിരി കേരളത്തിലെ പ്രശസ്തനായ ചിത്രകാരനും ശില്പിയുമാണ് .കേരളീയ രേഖാചിത്രകാരന്‍. ഇന്ത്യന്‍ രേഖാചിത്രകലയിലെതന്നെ മുന്‍നിരയിലുള്ള ഇദ്ദേഹം ചിത്രീകരണകലയിലും ശില്പകലയിലും മൗലികസംഭാവനകള്‍ നല്കിയിട്ടുണ്ട്.
1925 സെപ്. 13-ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍, കരുവാട്ട് മനയില്‍ ജനിച്ചു. പിതാവ് പരമേശ്വരന്‍ നമ്പൂതിരി. മാതാവ് ശ്രീദേവി അന്തര്‍ജനം.
ഔപചാരിക വിദ്യാഭ്യാസം നടത്തിയിട്ടില്ല. വരിക്കാശ്ശേരി മനയില്‍ നിന്ന് പരമ്പരാഗതരീതിയിലുള്ള സംസ്കൃതപഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പിന്നീട് വൈദ്യപഠനം തുടങ്ങിയെങ്കിലും ഒരാഴ്ചയ്ക്കകം അതവസാനിപ്പിച്ചു. എന്നാല്‍ ഗ്രന്ഥപാരായണത്തിലൂടെ മികച്ച ലോക-കലാ പരിജ്ഞാനം നേടി. അതിനുള്ള സൗകര്യം സ്വന്തം വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു. ധനപരമായി മെച്ചപ്പെട്ട നിലയിലായിരുന്നില്ലെങ്കിലും പിതാവ് ഒരു വലിയ ഗ്രന്ഥശേഖരത്തിനുടമയായിരുന്നു. മഹാപണ്ഡിതനായ അദ്ദേഹത്തിന്റെ സ്വകാര്യ ഗ്രന്ഥശാല ഓറിയന്റല്‍ റിസര്‍ച്ച് ലൈബ്രറി എന്നാണറിയപ്പെട്ടിരുന്നത്.
ബാല്യത്തിലേ ചിത്രകലാവാസന പല മട്ടില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വീട് പൊന്നാനിപ്പുഴയോരത്തായതിനാല്‍ ബാല്യത്തിലെ ക്യാന്‍വാസ് പുഴമണല്‍പ്പരപ്പായിരുന്നു. ആ ചിത്രകലാവാസനയെ അമ്മ, അച്ഛന്‍പെങ്ങള്‍ തുടങ്ങിയ ബന്ധുക്കളായ സ്ത്രീകളായിരുന്നു ഏറെയും പ്രോത്സാഹിപ്പിച്ചത്. അച്ഛന്റെ ഗ്രന്ഥശേഖരം ഡാവിഞ്ചി, മൈക്കലാഞ്ജലോ തുടങ്ങിയ വിശ്വചിത്രകാരന്മാരുടെ ലോകത്തിലേക്ക് ആനയിക്കുകയും ചെയ്തു. എങ്കിലും വാസുദേവന്‍ നമ്പൂതിരിയില്‍ നിന്നും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയിലേക്കുള്ള മാറ്റത്തിനു നിദാനമായത് കെ.സി.എസ്. പണിക്കരുമായുണ്ടായ ഗാഢബന്ധമാണ്.
2003-ലെ രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചത് ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ആയിരുന്നു. മലയാളം ആനുകാലികങ്ങളിലെ സാഹിത്യ സൃഷ്ടികൾക്ക് നമ്പൂതിരിയുടെ ചിത്രങ്ങൾ പലപ്പോഴും അകമ്പടി തീർക്കാറുണ്ട്. വളരെ ജനപ്രിയമാണ് നമ്പൂതിരിയുടെ വരകൾ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉറപ്പുള്ള വരകളുള്ളവയും കഥാപാത്രത്തിന്റെ രൂപസവിശേഷതകൾ അറിഞ്ഞ് ഭാവങ്ങൾ നിറഞ്ഞവയുമാണ്. അദ്ദേഹത്തിന്റെ ചിത്രകലാ രീതി ധാരാളം പേർ ഇന്ന് അനുകരിക്കുന്നു
2003-ലെ രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചത് ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ആയിരുന്നു. മലയാളം ആനുകാലികങ്ങളിലെ സാഹിത്യ സൃഷ്ടികൾക്ക് നമ്പൂതിരിയുടെ ചിത്രങ്ങൾ പലപ്പോഴും അകമ്പടി തീർക്കാറുണ്ട്. വളരെ ജനപ്രിയമാണ് നമ്പൂതിരിയുടെ വരകൾ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉറപ്പുള്ള വരകളുള്ളവയും കഥാപാത്രത്തിന്റെ രൂപസവിശേഷതകൾ അറിഞ്ഞ് ഭാവങ്ങൾ നിറഞ്ഞവയുമാണ്. അദ്ദേഹത്തിന്റെ ചിത്രകലാ രീതി ധാരാളം പേർ ഇന്ന് അനുകരിക്കുന്നു
ലോഹത്തകിടിൽ ശില്പങ്ങൾ കൊത്തിയുണ്ടാക്കുന്ന ഒരു ശില്പിയുമാണ് ആർട്ടിസ്റ്റ് നമ്പൂതിരി. കഥകളി നർത്തകരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രശേഖരം ഈ അടുത്ത കാലത്ത് പ്രദർശിപ്പിച്ചിരുന്നു.[1] അദ്ദേഹത്തിന്റെ ജീവചരിത്രം ഡി.സി. ബുക്സ് പുറത്തിറക്കിയിരുന്നു.
ആത്മകഥാംശമുള്ള "രേഖകൾ" എന്ന പുസ്തകം റെയിൻബോ ബുക്സ് ചെങ്ങന്നൂർ പ്രസിദ്ധീകരിച്ചു.
ആത്മകഥാംശമുള്ള "രേഖകൾ" എന്ന പുസ്തകം റെയിൻബോ ബുക്സ് ചെങ്ങന്നൂർ പ്രസിദ്ധീകരിച്ചു.
ജീവിതരേഖ - എടപ്പാളിനടുത്ത നടുവട്ടത്ത് ജനനം. കെ.സി.എസ്.പണിക്കർ, റോയ് ചൗധരി തുടങ്ങിയ ഗുരുക്കന്മാരിലൂടെ മദ്രാസ് ഫൈൻ ആർട്സ് കോളജിൽ നിന്നു ചിത്രകല അഭ്യസിച്ച നമ്പൂതിരി 1960ലാണു രേഖാചിത്രകാരനായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ[2] ചേർന്നതു. പിന്നീട് കലാകൗമുദി, സമകാലീക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ആയിരക്കണക്കിനു രേഖാചിത്രങ്ങൾ വരച്ചു. നമ്പൂതിരിച്ചിത്രങ്ങൽ എന്ന ശൈലി തന്നെ പ്രശസ്തമായി. പ്രശസ്ത നിരൂപകനായിരുന്ന എം.കൃഷ്ണൻ നായർ അവൾ നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു. എം.ടിയുടെ രണ്ടാമൂഴത്തിലെ ദ്രൗപദി, വി.കെ.എൻ. കഥകൾക്കു വരച്ച രേഖാചിത്രങ്ങൽ എന്നിവ പ്രസിദ്ധമാണ്.അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ ആർട്ട് ഡയറക്ടറായിരുന്നു. കാഞ്ചനസീതയിലെ കഥാപാത്രങ്ങളുടെ വസ്ത്ര രൂപകൽപ്പന ശ്രദ്ധേയമായിരുന്നു.
No comments:
Post a Comment