Sunday, June 19, 2016

"വ്യക്തി പരിചയം" വിഷ്ണുനാരായണൻ നമ്പൂതിരി

"വ്യക്തി പരിചയം"
വിഷ്ണുനാരായണൻ നമ്പൂതിരി


പ്രമുഖ മലയാളകവിയാണ്‌ വിഷ്ണുനാരായണൻ നമ്പൂതിരി (ജനനം - ജൂൺ 2 1939) തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2-നു് ജനിച്ചു. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം , ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. ജോലിയിൽ നിന്ന് പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായിപ്രവർത്തിക്കുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷകാലമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്‌.
മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയില്‍ നിന്ന് കൊണ്ട് കവിതയെ നെയ്തുവെയ്ക്കുന്ന കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. മുറിവേറ്റവന്റെ വേദനകള്‍ ഉപരിപ്ലവമാവാതെ കാവ്യപാരമ്പര്യത്തിന്റെ കെട്ടുറപ്പോടെ, തനിമയോടെ അദ്ദേഹം കവിതകളില്‍ അവതരിപ്പിക്കുന്നൂ. പ്രതിരോധമാര്ന്ന ഒരു ജീവിതബോധം കവിതകളില്‍ നിരന്തരമാവുമ്പോള്‍ തന്നെ ആത്മീയമായ ഒരു ചൈതന്യം അതില്‍ കുറയാതെ നില്ക്കുന്നു. വേദങ്ങള്‍, സംസ്‌കൃതസാഹിത്യം, യുറോപ്യന്‍ കവിത, മലയാളകവിത എന്നിവയുടെ കാവ്യപൂര്ണ്ണനമാര്ന്നത ഒത്തുചേരല്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കാണാം
'വഴികാട്ടിയല്ല ചെറുതുണമാത്രമെന്‍ കവിത,
പടകൂട്ടുമാര്പ്പു വിളിയോ....
ഉയിര്‍ കയ്ച്ചുപോം കൊടിയ നൈരാശ്യമോ
പുളകം അരഞ്ഞാണിടുന്ന രതിയോ
കൊതിയോടു തേടിയണയും പഴയചങ്ങാതി !
മൊഴിയിതലിവാല്‍ പൊറുക്കൂ:
എന്‍ കൈക്കുടന്നയില്‍ നിനക്കു
തരുവാനുള്ളതെന്റെക മെയ്ച്ചൂടുമാത്രം...' ഇങ്ങനെ വിനയാന്വതമാകുന്നൂ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യസങ്കല്പ്പം . സാത്വികമായ ബോധം കവിതകളിലും ജീവിതത്തിലും കൊണ്ട് നടക്കുന്ന കവി.
കൃതികൾ
സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958)
പ്രണയ ഗീതങ്ങൾ (1971)
ഭൂമിഗീതങ്ങൾ (1978)
ഇന്ത്യയെന്ന വികാരം (1979)
മുഖമെവിടെ (1982)
അപരാജിത (1984)
ആരണ്യകം (1987)
ഉജ്ജയിനിയിലെ രാപ്പകലുകൾ (1988)
ചാരുലത 2000
പുരസ്കാരങ്ങൾ
കേരളസാഹിത്യഅക്കാദമി അവാർഡ് (1979)
കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് (1994)
മാതൃഭൂമി സാഹിത്യപുരസ്കാരം 2010
വയലാർ പുരസ്കാരം - 2010
വള്ളത്തോൾ പുരസ്കാരം - 2010
കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം
പി സ്മാരക കവിതാ പുരസ്കാരം - 2009
ഓടക്കുഴൽ അവാർഡ് - 1983 (മുഖമെവിടെ)
പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ ദളങ്ങൾ,എന്റെ കവിത എന്നീ കവിതാ സമാഹാരങ്ങളും അസാഹിതീയം,കവിതയുടെ ഡി.എൻ.എ.,അലകടലും നെയ്യാമ്പലുകളും എന്നീ നിരൂപണങ്ങളുംഗാന്ധി-പുതിയ കാഴ്ചപ്പാടുകൾ സസ്യലോകം,ഋതുസംഹാരം എന്നീ വിവർത്തനങ്ങളുമദ്ദേഹം രചിച്ചിട്ടുണ്ട്‌.കൂടാതെ പുതുമുദ്രകൾ,ദേശഭക്തികവിതകൾ,വനപർവ്വം,സ്വാതന്ത്ര്യസമര ഗീതങ്ങൾ എന്നീ കൃതികൾ സമ്പാദനം ചെയ്യുകയും കുട്ടികൾക്കായി കുട്ടികളുടെ ഷേക്സ്പിയർ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്‌.

No comments:

Post a Comment