"വ്യക്തി പരിചയം"
ഡോ.എൻ.എം. നമ്പൂതിരി
ഡോ.എൻ.എം. നമ്പൂതിരി
1943 ഏപ്രിൽ 17 ന് ആലപ്പുഴ ജില്ലയിലെ പുലിയൂരിൽ കിഴക്കേ നീലമനയിൽ ജനനം. ഊർജ്ജതന്ത്രത്തിൽ ബിരുദവും മലയാളം എം.എ.യും ചങ്ങനാശ്ശേരി എസ്‌ബി.കോളേജിൽ നിന്ന് കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ടോപ്പോണമിയിൽ നിന്ന് ഡോക്‌ടറേറ്റ്. കോഴിക്കോട് സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ മലയാളം അദ്ധ്യാപകനായി പ്രവർത്തിച്ച് പട്ടാമ്പി ശ്രീനീലകണ്‌ഠ ഗവൺമെന്റ് സംസ്‌കൃതകോളജിൽ നിന്ന് വകുപ് മേധാവിയായി വിരമിച്ചു. ത്രിപ്പുണിത്തുറ ഹിൽ പാലസ് ആസ്ഥാനമായുള്ള സെന്റർഫോർ ഹെരിറ്റജ് സ്റ്റഡീസിൽ ഡീൻ ഒഫ് അക്കാദമി അഫയേഴ്‌സ് ആയി പ്രവർത്തിക്കുന്നു. കേരളത്തിൽ ആദ്യമായിട്ട് സ്ഥലനാമപഠനത്തിലൂടെ കോഴിക്കോടിന്റെ ചരിത്രം പഠിച്ചു. കോഴിക്കോട് സാമൂതിരി ഗ്രന്ഥവരികൾ കണ്ടെത്തി പഠിച്ചു. നാട്ടുചരിത്രത്തിന്റെ വിശദമായ പഠനങ്ങൾ നടത്തി. നിളാ നദീതട പഠനം, കാവു തട്ടക പഠനങ്ങൾ ഇങ്ങനെ കേരളത്തിലെ ചരിത്രവും സാമൂഹിക പരിണാമവും പ്രത്യേക രീതിയിൽ പഠിച്ചിരിക്കുന്ന ഗവേഷകൻ.
1993 ൽ ജർമ്മനിയിൽ നടന്ന ഗുണ്ടർട്ട് കോൺഫറൻസിൽ പങ്കെടുത്തിട്ടുണ്ട്.
ഡോ. എൻ.എം. നമ്പൂതിരി മുൻകൈ എടുത്ത്, മധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടന്നിരുന്ന മാമാങ്കം എന്ന നദീതട ഉത്സവം 1999-ൽ പുനരാവിഷ്‌കരിക്കുകയുണ്ടായി.
മുസിരിസിന്റെ യഥാർത്ഥ സ്ഥാനത്തെക്കുറിച്ചുള്ള തന്റെ വീക്ഷണം ഏഷ്യാനെറ്റ് ന്യൂസിന് 2006-ൽ അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.. മൺപാത്രങ്ങളുടെയും, വള്ളത്തിന്റെയും അവശിഷ്ടങ്ങൾ വിദേശീയർ ഇവിടെ വന്നിരുന്നു എന്നതിന് തെളിവാകുമെന്നല്ലാതെ ഒരു പ്രാചീന തുറമുഖം ആ ഭാഗത്ത് ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കാൻ തക്ക തെളിവുകളല്ല എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പട്ടണം പുരാവസ്തുഖനനത്തിന്റെ ആറാം ഘട്ടം 2012 മെയ് മാസം മഴക്കാലം തുടങ്ങുന്നതിനു തൊട്ടു മുമ്പ് നിർത്തി വെക്കുമ്പോൾ 2000-ലധികം പ്രാചീന മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളും, ഒരു മനുഷ്യന്റെ അസ്ഥികൂടവും ലഭിച്ചത് ഇപ്പോൾ ലണ്ടൻ മ്യൂസിയത്തിന്റെ സഹായത്തോടെ പരിശോധിക്കപ്പെട്ടു വരുന്നുണ്ട് സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, കേരളസംസ്‌കാരംഃ അകവും പുറവും മാമാങ്കരേഖകൾ, സ്‌ഥാനാരോഹണരേകൾ, മലബാർ പഠനങ്ങൾഃ സാമൂതിരിനാട്, കക്കാട് ഃ കവിയും കവിതയും തുടങ്ങി പത്തോളം ഗ്രന്ഥങ്ങളും ഇുന്നൂറിൽപരം ഗവേഷണപ്രബന്ധങ്ങളും രചിച്ചു. 1989-ലെ കെ.ദാമോദരൻ അവാർഡ്, രേവതി പട്ടത്താനസദസ്സിന്റെ ‘ഗവേഷണവിഭൂഷണം’ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പ്രാദേശിക ചരിത്രരചനയിൽ ഫീൽഡ് പഠനങ്ങൾക്ക് പ്രാമുഖ്യം നല്‌കുന്ന നൂതന പദ്ധതികളുടെ മുഖ്യാന്വേഷകനായി പ്രവർത്തിക്കുന്നു.
No comments:
Post a Comment