"വ്യക്തി പരിചയം"
വേദപണ്ഡിതന്‍ കീഴാനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരി
1920 ജൂണില്‍ ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറം കീഴാനെല്ലൂര്‍ ഇല്ലത്ത് ജനനം. തറവാട് ഭാഗം ചെയ്ത് കിട്ടിയ തുകയുമായി 1940കളില്‍ വേദം പഠിക്കാനായി നാടുവിട്ടു. ആര്യസമാജ ഗുരുകുലത്തിലെത്തിയ നമ്പൂതിരി പണ്ഡിത വേദബന്ധുശര്മ്യുടെ സഹായത്തോടെ ലാഹോര്‍ ഗുരുദത്തഭവന്‍ വിദ്യാലയത്തില്‍ ബ്രഹ്മചാരിയായി ചേര്ന്നുല. വൈദിക വിഷയങ്ങളില്‍ പാണ്ഡിത്യം നേടി. സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, മറാഠി, ഗുജറാത്തി, ബലൂചി, പാലി മുതലായ ഭാഷകളില്‍ പരിജ്ഞാനം നേടി. 1946ല്‍ ഭാരതവിഭജനത്തിന് മുന്നോടിയായി നടന്ന വര്ഗീരയ അക്രമങ്ങളെത്തുടര്ന്ന് കൈയിലുള്ള വൈദിക ഗ്രന്ഥങ്ങളുമായി കറാച്ചിയിലെത്തി. 1948ല്‍ വിഭജനാനന്തരം കറാച്ചിയില്നിുന്ന് മുംബൈയിലും പിന്നീട് നാട്ടിലുമെത്തി. 1948 മുതല്‍ 53 വരെ ഒറ്റപ്പാലം ഹൈസ്‌കൂളിലും 1977 വരെ പാതായ്ക്കര യു.പി. സ്‌കൂളിലും ഹിന്ദി അധ്യാപകനായി.
ഹിന്ദി, സംസ്‌കൃതം, മലയാളം ഭാഷകളില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. വൈദിക സാഹിത്യ സംബന്ധിയായ ഒട്ടനവധി ലേഖനങ്ങള്‍ മലയാളത്തില്‍ എഴുതിയിട്ടുണ്ട്.പണ്ഡിറ്റ് രഘുനന്ദന്‍ ശര്മകയുടെ 'വൈദിക സമ്പത്തെ'ന്ന ബൃഹദ്ഗ്രന്ഥം മലയാളത്തിലേക്ക് തര്ജനമചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. യജുര്വേംദത്തിന് മഹര്ഷിജ ദയാനന്ദസരസ്വതിയുടെ ഭാഷ്യം മലയാളത്തിലേക്ക് തര്ജതമചെയ്തു. ഇത് പ്രസിദ്ധീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരവെയാണ് അന്ത്യം സംഭവിച്ചത്. വേദവിദ്യാ പ്രതിഷ്ഠാന്‍ ഏര്പ്പെ്ടുത്തിയ ഈ വര്ഷിത്തെ മഹര്ഷിക ദയാനന്ദ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഭാര്യ തലക്കാട്ടുതല പയ്യൂര്‍ മനയ്ക്കല്‍ പരേതയായ ഗൗരി അന്തര്ജഷനം. മക്കള്‍: സാവിത്രി (റിട്ട. പ്രധാനാധ്യാപിക, ആനമങ്ങാട് ഹൈസ്‌കൂള്‍), ഗൗരി (അസോസിയേറ്റ് പ്രൊഫ. പട്ടാമ്പി സംസ്‌കൃത കോളേജ്), നാരായണന്‍ (കുന്നപ്പള്ളി പള്ളത്തൂര്‍ വിഷ്ണുക്ഷേത്രം മേല്ശാോന്തി). മരുമക്കള്‍: പരേതനായ യതീന്ദ്രന്‍, കൃഷ്ണന്‍ (റിട്ട. പട്ടികജാതി വികസന ഓഫീസര്‍), നിര്മാല (റവന്യു ഇന്‌്കൃപെക്ടര്‍, പെരിന്തല്മസണ്ണ നഗരസഭ).
No comments:
Post a Comment