Sunday, June 19, 2016

"വ്യക്തി പരിചയം" എം.വി. വിഷ്ണുനമ്പൂതിരി

"വ്യക്തി പരിചയം"
എം.വി. വിഷ്ണുനമ്പൂതിരി
കേരളത്തിലെ പ്രമുഖ നാടോടിവിജ്ഞാനീയ പണ്ഡിതനാണ് ഡോ. എം.വി. വിഷ്ണുനമ്പൂതിരി (ജനനം: ഒക്ടോബർ 25, 1939). നാടൻപാട്ടുകളും,തോറ്റം പാട്ടുകളും ശേഖരിക്കുകയുംതെയ്യത്തെക്കുറിച്ച് പഠനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കേരള ഫോക്‌ലോർ അക്കാദമി മുൻ ചെയർമാനായിരുന്നു.
സുബ്രഹ്മണ്യൻ നമ്പൂതിരിയുടേയും ദ്രൗപദി അന്തർജ്ജനത്തിന്റേയും മകനായി 1939 ഒക്ടോബർ 25 നു പയ്യന്നൂരിനടുത്തുള്ള കുന്നരുവിൽ ജനിച്ചു. കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് എം.എ ബിരുദവും കേരള സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.സർവകലാശാലകളിൽ ഗവേഷണ ഗൈഡ്.
കാലടി സർവകലാശാലയിൽ അദ്ധ്യാപകനായിരുന്നു. കോഴിക്കോട് സർവകലാശാല ഫോക്‌ലോർ വിഭാഗം തലവനായി വിരമിച്ചു. നാടോടി വിജ്ഞാനീയവുമായി ബന്ധപ്പെട്ട നാല്പതിലേറെ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്
കൃതികൾ
മുഖദർശനം
കേരളത്തിലെ നാടോടിവിജ്ഞാനീയത്തിന് ഒരു മുഖവുര
ഫോക് ലോർ നിഘണ്ടു
പുള്ളുവപ്പാട്ടും നാഗാരാധനയും
നാടോടിവിജ്ഞാനീയം
നമ്മുടെ പണ്ടത്തെ പാട്ടുകൾ
മാന്ത്രികവിദ്യയും മന്ത്രവാദപ്പാട്ടുകളും
ഉപന്യാസസാഹിത്യം
പൊട്ടനാട്ടം
വടക്കൻപാട്ടുകൾ-ഒരു പഠനം
തീയാട്ടും അയ്യപ്പൻ കൂത്തും
പൂരക്കളി
വണ്ണാനും കെന്ത്രോൻപാട്ടും
നമ്പൂതിരിഭാഷാ ശബ്ദകോശം
പുലയരുടെ പാട്ടുകൾ
തോറ്റമ്പാട്ടുകൾ-ഒരു പഠനം
കടംകഥകൾ-ഒരു പഠനം
കാക്കവിളക്കിന്റെ വെളിച്ചത്തിൽ
നാടൻ കളികളും വിനോദങ്ങളും
മുരിക്കഞ്ചേരി കേളുവിന്റെ പാട്ടുകഥ
നാട്ടറിവും നാമ പഠനവും
മണലേരി കേളപ്പന്റെ പാട്ടുകഥ
മാന്ത്രിക വിജ്ഞാനം
പുരസ്കാരങ്ങൾ
സമഗ്രസംഭാവനയ്ക്കുള്ള ഫോക്ലോർ അക്കാദമി അവാർഡ് (1998)
മികച്ചവൈജ്ഞാനിക ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്മെന്റ് അവാർഡ് (1992)
നാടൻ ഗവേഷകനുള്ള പി കെ കാളൻ അവാർഡ് (2008)
പി കെ പരമേശ്വരൻനായർ ട്രസ്റ്റ് അവാർഡ് (2011)
കേന്ദ്രസാംസ്കാരിക വകുപ്പിന്റെ സീനിയർഫെല്ലോഷിപ്പ്

No comments:

Post a Comment