Sunday, June 19, 2016

"വ്യക്തി പരിചയം" വിഷ്ണുനാരായണൻ നമ്പൂതിരി

"വ്യക്തി പരിചയം"
വിഷ്ണുനാരായണൻ നമ്പൂതിരി


പ്രമുഖ മലയാളകവിയാണ്‌ വിഷ്ണുനാരായണൻ നമ്പൂതിരി (ജനനം - ജൂൺ 2 1939) തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2-നു് ജനിച്ചു. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം , ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. ജോലിയിൽ നിന്ന് പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായിപ്രവർത്തിക്കുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷകാലമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്‌.
മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയില്‍ നിന്ന് കൊണ്ട് കവിതയെ നെയ്തുവെയ്ക്കുന്ന കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. മുറിവേറ്റവന്റെ വേദനകള്‍ ഉപരിപ്ലവമാവാതെ കാവ്യപാരമ്പര്യത്തിന്റെ കെട്ടുറപ്പോടെ, തനിമയോടെ അദ്ദേഹം കവിതകളില്‍ അവതരിപ്പിക്കുന്നൂ. പ്രതിരോധമാര്ന്ന ഒരു ജീവിതബോധം കവിതകളില്‍ നിരന്തരമാവുമ്പോള്‍ തന്നെ ആത്മീയമായ ഒരു ചൈതന്യം അതില്‍ കുറയാതെ നില്ക്കുന്നു. വേദങ്ങള്‍, സംസ്‌കൃതസാഹിത്യം, യുറോപ്യന്‍ കവിത, മലയാളകവിത എന്നിവയുടെ കാവ്യപൂര്ണ്ണനമാര്ന്നത ഒത്തുചേരല്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കാണാം
'വഴികാട്ടിയല്ല ചെറുതുണമാത്രമെന്‍ കവിത,
പടകൂട്ടുമാര്പ്പു വിളിയോ....
ഉയിര്‍ കയ്ച്ചുപോം കൊടിയ നൈരാശ്യമോ
പുളകം അരഞ്ഞാണിടുന്ന രതിയോ
കൊതിയോടു തേടിയണയും പഴയചങ്ങാതി !
മൊഴിയിതലിവാല്‍ പൊറുക്കൂ:
എന്‍ കൈക്കുടന്നയില്‍ നിനക്കു
തരുവാനുള്ളതെന്റെക മെയ്ച്ചൂടുമാത്രം...' ഇങ്ങനെ വിനയാന്വതമാകുന്നൂ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യസങ്കല്പ്പം . സാത്വികമായ ബോധം കവിതകളിലും ജീവിതത്തിലും കൊണ്ട് നടക്കുന്ന കവി.
കൃതികൾ
സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958)
പ്രണയ ഗീതങ്ങൾ (1971)
ഭൂമിഗീതങ്ങൾ (1978)
ഇന്ത്യയെന്ന വികാരം (1979)
മുഖമെവിടെ (1982)
അപരാജിത (1984)
ആരണ്യകം (1987)
ഉജ്ജയിനിയിലെ രാപ്പകലുകൾ (1988)
ചാരുലത 2000
പുരസ്കാരങ്ങൾ
കേരളസാഹിത്യഅക്കാദമി അവാർഡ് (1979)
കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് (1994)
മാതൃഭൂമി സാഹിത്യപുരസ്കാരം 2010
വയലാർ പുരസ്കാരം - 2010
വള്ളത്തോൾ പുരസ്കാരം - 2010
കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം
പി സ്മാരക കവിതാ പുരസ്കാരം - 2009
ഓടക്കുഴൽ അവാർഡ് - 1983 (മുഖമെവിടെ)
പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ ദളങ്ങൾ,എന്റെ കവിത എന്നീ കവിതാ സമാഹാരങ്ങളും അസാഹിതീയം,കവിതയുടെ ഡി.എൻ.എ.,അലകടലും നെയ്യാമ്പലുകളും എന്നീ നിരൂപണങ്ങളുംഗാന്ധി-പുതിയ കാഴ്ചപ്പാടുകൾ സസ്യലോകം,ഋതുസംഹാരം എന്നീ വിവർത്തനങ്ങളുമദ്ദേഹം രചിച്ചിട്ടുണ്ട്‌.കൂടാതെ പുതുമുദ്രകൾ,ദേശഭക്തികവിതകൾ,വനപർവ്വം,സ്വാതന്ത്ര്യസമര ഗീതങ്ങൾ എന്നീ കൃതികൾ സമ്പാദനം ചെയ്യുകയും കുട്ടികൾക്കായി കുട്ടികളുടെ ഷേക്സ്പിയർ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്‌.

"വ്യക്തി പരിചയം" കെ എസ് നമ്പൂതിരി

"വ്യക്തി പരിചയം"
കെ എസ് നമ്പൂതിരി


പ്രസിദ്ധ മലയാള നാടകകൃത്തായിരുന്നു കെ.എസ്. നമ്പൂതിരി.കെ.എസ്‌. നമ്പൂതിരി. കുറിച്ചിത്താനത്ത്‌ കാഞ്ഞിരക്കാട്‌ കിഴക്കേടത്തുമനയിൽ കൃഷ്‌ണൻ നമ്പൂതിരിയുടെയും ആര്യാദേവിയുടെയും പുത്രനായി 1937 നവംബർ 6ന്‌ ജനിച്ചു.വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കര നൂറനാട്‌ ഹൈസ്‌കൂളിൽ അധ്യാപകനായി. തുടർന്ന്‌ വടകര, കുറിച്ചിത്താനം, ഫാക്‌ട്‌ എന്നിവിടങ്ങളിലും ജോലി നോക്കി. 1991-ൽ അധ്യാപകജീവിതത്തിൽ നിന്നും വിരമിച്ചു. ശിവൻ സംവിധാനം ചെയ്‌ത ‘യാഗം’ എന്ന ദേശീയ അവാർഡു നേടിയ ചലച്ചിത്രത്തിന്റെ തിരക്കഥയും കെ.എസ്‌.നമ്പൂതിരിയുടേതായിരുന്നു. മുത്ത് എന്ന ചലച്ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടു നാടകങ്ങൾ കോളേജുകളിൽ പാഠ്യവിഷയമാക്കിയിട്ടുണ്ടത്രേ. 2008 ആഗസ്‌റ്റ്‌ 27ന്‌ ഇദ്ദേഹം അന്തരിച്ചു.
സരസ്വതിയന്തർജ്ജനമാണ് ഭാര്യ. കൃഷ്ണൻ, വിപിൻ എന്നിവരാണ് മക്കൾ.
പതിനൊന്നോളം നാടകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.
സമസ്യ (ഈ കൃതി ഇതേ പേരിൽ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്)
സമാവർത്തനം
സഞ്ചാരി
സമന്വയം
പതനം
പുരസ്കാരങ്ങൾ
സമസ്യ 1976-ലെ മികച്ച നാടകകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായി.ഈ കൃതി 1970-ൽ വിക്രമൻനായർ ട്രോഫി നാടകമത്സരത്തിൽ മികച്ച നാടകമായി തരിഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ‘പതനം’ എന്ന കൃതിക്ക് 2002-ലെ സംഗീത നാടക അക്കാദമി അവാർഡും ശക്തി അവാർഡും ലഭിച്ചു.
"വ്യക്തി പരിചയം"
വേദപണ്ഡിതന്‍ കീഴാനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരി


1920 ജൂണില്‍ ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറം കീഴാനെല്ലൂര്‍ ഇല്ലത്ത് ജനനം. തറവാട് ഭാഗം ചെയ്ത് കിട്ടിയ തുകയുമായി 1940കളില്‍ വേദം പഠിക്കാനായി നാടുവിട്ടു. ആര്യസമാജ ഗുരുകുലത്തിലെത്തിയ നമ്പൂതിരി പണ്ഡിത വേദബന്ധുശര്മ്യുടെ സഹായത്തോടെ ലാഹോര്‍ ഗുരുദത്തഭവന്‍ വിദ്യാലയത്തില്‍ ബ്രഹ്മചാരിയായി ചേര്ന്നുല. വൈദിക വിഷയങ്ങളില്‍ പാണ്ഡിത്യം നേടി. സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, മറാഠി, ഗുജറാത്തി, ബലൂചി, പാലി മുതലായ ഭാഷകളില്‍ പരിജ്ഞാനം നേടി. 1946ല്‍ ഭാരതവിഭജനത്തിന് മുന്നോടിയായി നടന്ന വര്ഗീരയ അക്രമങ്ങളെത്തുടര്ന്ന് കൈയിലുള്ള വൈദിക ഗ്രന്ഥങ്ങളുമായി കറാച്ചിയിലെത്തി. 1948ല്‍ വിഭജനാനന്തരം കറാച്ചിയില്നിുന്ന് മുംബൈയിലും പിന്നീട് നാട്ടിലുമെത്തി. 1948 മുതല്‍ 53 വരെ ഒറ്റപ്പാലം ഹൈസ്‌കൂളിലും 1977 വരെ പാതായ്ക്കര യു.പി. സ്‌കൂളിലും ഹിന്ദി അധ്യാപകനായി.
ഹിന്ദി, സംസ്‌കൃതം, മലയാളം ഭാഷകളില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. വൈദിക സാഹിത്യ സംബന്ധിയായ ഒട്ടനവധി ലേഖനങ്ങള്‍ മലയാളത്തില്‍ എഴുതിയിട്ടുണ്ട്.പണ്ഡിറ്റ് രഘുനന്ദന്‍ ശര്മകയുടെ 'വൈദിക സമ്പത്തെ'ന്ന ബൃഹദ്ഗ്രന്ഥം മലയാളത്തിലേക്ക് തര്ജനമചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. യജുര്വേംദത്തിന് മഹര്ഷിജ ദയാനന്ദസരസ്വതിയുടെ ഭാഷ്യം മലയാളത്തിലേക്ക് തര്ജതമചെയ്തു. ഇത് പ്രസിദ്ധീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരവെയാണ് അന്ത്യം സംഭവിച്ചത്. വേദവിദ്യാ പ്രതിഷ്ഠാന്‍ ഏര്പ്പെ്ടുത്തിയ ഈ വര്ഷിത്തെ മഹര്ഷിക ദയാനന്ദ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഭാര്യ തലക്കാട്ടുതല പയ്യൂര്‍ മനയ്ക്കല്‍ പരേതയായ ഗൗരി അന്തര്ജഷനം. മക്കള്‍: സാവിത്രി (റിട്ട. പ്രധാനാധ്യാപിക, ആനമങ്ങാട് ഹൈസ്‌കൂള്‍), ഗൗരി (അസോസിയേറ്റ് പ്രൊഫ. പട്ടാമ്പി സംസ്‌കൃത കോളേജ്), നാരായണന്‍ (കുന്നപ്പള്ളി പള്ളത്തൂര്‍ വിഷ്ണുക്ഷേത്രം മേല്ശാോന്തി). മരുമക്കള്‍: പരേതനായ യതീന്ദ്രന്‍, കൃഷ്ണന്‍ (റിട്ട. പട്ടികജാതി വികസന ഓഫീസര്‍), നിര്മാല (റവന്യു ഇന്‌്കൃപെക്ടര്‍, പെരിന്തല്മസണ്ണ നഗരസഭ).

"വ്യക്തി പരിചയം" ആഞ്ഞം കൃഷ്ണൻ നമ്പൂതിരി

"വ്യക്തി പരിചയം"
ആഞ്ഞം കൃഷ്ണൻ നമ്പൂതിരി


കേരളത്തിൽ ജീവിച്ചിരുന്ന ഒരു ഭാഗവതാചാര്യൻ ആയിരുന്നു ആഞ്ഞം കൃഷ്ണൻ നമ്പൂതിരി.പാലക്കാട് പട്ടാമ്പിക്കടുത്ത് തൊണ്ടയന്നൂർ ആഞ്ഞത്ത് മനയ്ക്കൽ മധുസൂദനൻ സോമയാജിപ്പാടിന്റേയും പാഞ്ഞാൾ വൈക്കാക്കര മകൾ പാർവതി പത്തനാടിയുടെയും മകനായി 1934 മെയ് 31 (1109 എടവം 18) നാണ് കൃഷ്ണൻ നമ്പൂതിരി ജനിച്ചത്. 
പിതാവ് ആഞ്ഞത്ത് മധുസൂദനൻ സോമയാജിപ്പാടിൽനിന്ന് വേദാധ്യായനത്തിന്റെ പ്രാഥമികപാഠങ്ങൾ അഭ്യസിച്ച ശേഷം കൃഷ്ണൻ നമ്പൂതിരി പണ്ഡിതശിരോമണി ഗുരുവായൂർ രാമചന്ദ്രശാസ്ത്രിയിൽനിന്ന് സംസ്‌കൃതഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടി. പിന്നീട് തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിൽ നിന്ന് വേദപാഠങ്ങളും ഹൃദ്യസ്ഥമാക്കി.
യശശ്ശരീരനായ തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ അനുജനാണ് കൃഷ്ണൻ നമ്പൂതിരി. പതിനഞ്ചാമത്തെ വയസ്സിൽ കൃഷ്ണൻ നമ്പൂതിരി ജ്യേഷ്ഠന്റെ ശിഷ്യത്വം സ്വീകരിച്ചു. ജ്യേഷ്ഠനിൽനിന്നുതന്നെ ഭാഗവത പാരായണത്തിൽ ശിക്ഷണവും ലഭിച്ചു. ജ്യേഷ്ഠന്റെ സപ്താഹത്തിന് ഒട്ടേറെ വർഷം മൂല പാരായണവും കൃഷ്ണൻ നമ്പൂതിരി നടത്തിയിട്ടുണ്ട്.
ആറുപതിറ്റാണ്ടിലേറെ ആദ്ധ്യാത്മികരംഗത്ത് പ്രവർത്തിച്ച അദ്ദേഹം ഭാരതത്തിനകത്തും പുറത്തും മൂന്നരപതിറ്റാണ്ടോളം ഭാഗവത സപ്താഹങ്ങളും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.
1977 ൽ ജ്യേഷ്ഠൻ ആഞ്ഞം മാധവൻ നമ്പൂതിരിയിൽ നിന്ന് ഭാഗവതോപദേശം സ്വീകരിച്ച കൃഷ്ണൻ നമ്പൂതിരി ഭാഗവതസപ്താഹയജ്ഞങ്ങൾ നടത്താനാരംഭിച്ചു. ആദ്യം തിരുനാമാചാര്യനോടൊപ്പമായിരുന്നു സപ്താഹവായന നടത്തിയിരുന്നത്. 1988 ൽ തിരുനാമാചാര്യന്റെ മരണ ശേഷം സ്വന്തമായി സപ്താഹയജ്ഞങ്ങൾ നടത്തിവന്നു. കൂടാതെ തിരുനാമാചാര്യൻ തുടങ്ങിവെച്ച ഭാഗവതസപ്താഹങ്ങൾ, നാമസപ്താഹങ്ങൾ, ക്ഷേത്രത്തിലെ നിത്യനാമജപം, കുട്ടികൾക്ക് പ്രസാദവിതരണം, സാധുക്കൾക്കുള്ള അന്നദാനം, ഗുരുവായൂരപ്പൻെ ദശമിവിളക്ക്, ശ്രീഗുരുവായൂരപ്പൻ മാസിക, ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ് എന്നിവയുടെ ചുമതലയും അദ്ദേഹം നിർവഹിച്ചു.
ഇന്ത്യയ്ക്കുപുറത്ത് ആദ്യമായി കേരളീയരീതിയിൽ സപ്താഹയജ്ഞം നടത്തിയ ആചാര്യനായിരുന്നു കൃഷ്ണൻ നമ്പൂതിരി.1992 ൽ മലേഷ്യയിലാണ് ഈ സപ്താഹയജ്ഞം നടത്തിയത്. ഇതിനെ തുടർന്ന് 1997 - 98 വർഷങ്ങളിൽ ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലും അദ്ദേഹം സപ്താഹവായന നടത്തി. ബദരീനാഥം, പരീക്ഷിത്ത് മഹാരാജാവിന് ശ്രീ ശുകബ്രഹ്മർഷി ഭാഗവതം ഉപദേശിച്ച ഗംഗാതീരം, നൈമിഷാരണ്യം എന്നിവിടങ്ങളിലും കൃഷ്ണൻ നമ്പൂതിരി സപ്താഹം നടത്തിയിടുണ്ട്. ആയിരത്തോളം സപ്താഹങ്ങൾക്ക് ആചാര്യനായിട്ടുണ്ട്.
ബ്രഹ്മചാരിയായിരുന്ന ആഞ്ഞം കൃഷ്ണൻ നമ്പൂതിരിയുടെ സപ്തതി 2004 ജൂണിൽ ഗുരുവായൂരിൽ വിപുലമായി ആഘോഷിച്ചിരുന്നു.
ബഹുമതികൾ
ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയിൽ നിന്ന് ഭാഗവതഭാസ്വാൻ എന്ന ബഹുമതി ലഭിച്ചിരുന്നു.
2011 സെപ്തംബർ നാലാം തിയതി ഞായറാഴ്ച, ശ്വാസകോശസംബന്ധമായ അസുഖംമൂലം ഇദ്ദേഹം കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

"വ്യക്തി പരിചയം" കാലടി പരമേശ്വരന്‍ നമ്പൂതിരി

"വ്യക്തി പരിചയം"
കാലടി പരമേശ്വരന്‍ നമ്പൂതിരി
പ്രശസ്ത ആയുര്വേ്ദ ഡോക്ടറും മുന്കാരല ചലച്ചിത്ര നടനുമായിരിന്നു ഡോക്ടര്‍ കാലടി പരമേശ്വരന്‍ നമ്പൂതിരി.കുന്ദംകുളം കാലടി മനയ്ക്കല്‍ പരേതരായ നാരായണന്‍ നമ്പൂതിരിയുടേയും പ്രിയദത്ത അന്തര്ജ്ജയനത്തിന്റേയും മകനാണ് ആയുര്വേുദ ചികിത്സാരംഗത്ത് പ്രശസ്തനായിരുന്ന പരമേശ്വരന്‍ നമ്പൂതിരി പഞ്ചകര്മ്മ ചികിത്സയെക്കുറിച്ച് ആയൂര്വേേദ കര്മ്മ് സംഗ്രഹം, ആയൂരാരോഗ്യം എന്നീ കൃതികള്‍ എഴുതിയിട്ടുണ്ട്. തിരുവനന്തപുരം ആയൂര്വേിദ കോളേജ് വിദ്യാര്ത്ഥി യായിരിക്കെ മികച്ച നടനുള്ള സര്വരകലാശാലാ പുരസ്കാരം നേടിയ അദ്ദേഹം കല്ക്കി , പാപത്തിനു മരണമില്ല തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പി.ജെ.ആന്റണിയുടെ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് അഭിനയരംഗത്തു നിന്നും വിട്ട് ആയൂര്വേഗദ ചികിത്സയില്‍ ശ്രദ്ധിച്ചുവരികയായിരുന്നു. 2005 മെയ് 29 ഞായറാഴ്ച അദ്ദേഹം അന്തരിച്ചു.
പ്രശസ്ത സിനിമാ നടിയായ ശ്രീലതയാണ് ഭാര്യ. വിശാഖ്, ഗംഗ എന്നിവര്‍ മക്കളാണ്.

"വ്യക്തി പരിചയം" കൈതക്കൽ ജാതവേദൻ നമ്പൂതിരി

"വ്യക്തി പരിചയം"
കൈതക്കൽ ജാതവേദൻ നമ്പൂതിരി

കൈതയ്ക്കൽ ജാതവേദൻ മലയാളത്തിലെ ഒരു കവിയാണ്‌.
മലയാളഭാഷയിലെ മഹാകവികളുടെ സമൂഹത്തിലേക്ക് വീരകേരളം എന്ന ലക്ഷണയുക്തമായ മഹാകാവ്യത്തിലൂടെ പ്രവേശിച്ച വ്യക്തിയാണ് കൈതക്കൽ ജാതവേദൻ. അക്ഷരശ്ലോകരംഗത്തും കവിതാരചനാ രംഗത്തും മുമ്പുതന്നെ തിളങ്ങിനിന്നിരുന്ന ഇദ്ദേഹം ഒട്ടേറേ അവാർഡുകൾക്കും മെഡലുകൾക്കും അർഹനായിട്ടുണ്ട്. ചെറുപ്പം മുതലേ ശ്ലോക പഠനത്തിൽ തൽപരനായിരുന്നു. കേരളവർമ്മ പഴശ്ശിരായായുടെ ജീവചരിത്രം പ്രതിപാദിക്കുന്ന വീരകേരളം എന്ന മഹാകാവ്യവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
1951 ഓഗസ്റ്റ് 24 ന് ജനനം. പിതാവ് കൈതക്കൽമനക്കൽ ജാതവേദൻ നമ്പൂതിരി. അമ്മ പാണ്ടമ്പറമ്പത്ത് മഹൾ സാവിത്രി അന്തർജ്ജനം. 1969ൽ ടി ടി സി പാസായശേഷം അതെ വർഷം വിവിധ സർക്കാർ സ്കൂളുകളിൽ അധ്യാപകൻ.2007 ൽ ഹെഡ്മാസ്റ്റരായി വിരമിച്ചു..
ചെറുപ്പം മുതലേ ശ്ലോകപഠനത്തിൽ ആകൃഷ്ടനായി . ഏഴുപതുകളുടെ മധ്യത്തിൽ അക്ഷരശ്ലോകരംഗത്തും ശ്ലോകരചനയിലും പ്രശസ്തനായി. തൃശ്ശൂരിലെ അഖിലകേരള അക്ഷരശ്ലോകപരിഷത്ത് ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുത്ത അവതരണത്തിനുള്ള ചക്കോളാ സുവർണ്ണമുദ്രയും ഏകാക്ഷരത്തിനുള്ള ഫാഷൻ ട്രോഫിയും നേടിയിട്ടുണ്ട്.
കൃതികൾ
കവനകൗതുകം-തൃശ്ശൂർ പ്രസിദ്ധീകരിച്ചത് പുഴകണ്ടകുട്ടി
ദിവ്യഗായകൻ,
ദുശ്ശള
ഗളിതവിഭശ്ചാർത്ഥിഷു
അനർഘനിമിഷങ്ങൾ
തച്ചോളി ചന്തു
കവനകൈരളി ഗുരുവായൂർ പ്രസിദ്ധികരിച്ചത് ശൈവാഷ്ടപ്രാസം
ഗുപ്തോപഗുപ്തി
ബരസോയ്
വീരകേരളം മഹാകാവ്യം
തർജ്ജമകൾ
സംസ്കൃതം അടിസ്ഥാനമായി പഠിച്ചിട്ടില്ലെങ്കിലും ഭർത്തൃഹരി യുടെ ശ്തകത്രയം, മേല്പുത്തൂരിന്റെ ശ്രീപാദസപ്തതി എന്നിവ വൃത്താനുവൃത്തം തർജ്ജമ ചെയ്തിട്ടുണ്ട് കൂടാതെ ഒട്ടേറെ മുക്തകങ്ങളും രചിച്ചിട്ടുണ്ട്. ഇപ്പൊഴും ഓർക്കുട്ട് ൽ സൗപർണ്ണീക കമ്യൂണിറ്റിയിൽ ശ്ലോകങ്ങൾ രചിക്കാറുണ്ട്

"വ്യക്തി പരിചയം" രാധാ മാധവന്‍

"വ്യക്തി പരിചയം"
രാധാ മാധവന്‍


എറണാകുളം കാലടിക്കടുത്തെ ശ്രീമൂലനഗരം ഗ്രാമത്തില്‍ വെണ്മണി മനയില്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും പാര്വലതി അന്തര്ജംനത്തിന്റെയും മകളാണ് രാധ.
'രുക്മിണീ മോഹനം' കഥകളി ഓരോ തവണ അരങ്ങിലെത്തുമ്പോഴും രാധാമാധവന്റെ കണ്ണുകള്‍ അവയെ ആദ്യം കാണുന്നപോലെ താലോലിക്കും. താനെഴുതിയ ആദ്യ ആട്ടക്കഥകളിലൊന്നിന്റെ വളര്ച്ച അറിയാനുള്ള കൗതുകത്തിനൊപ്പം ഓരോ അരങ്ങും ആസ്വാദനത്തിന്റെ പുതിയ തലങ്ങളാണ് ഈ കഥകളി പ്രേമിക്ക് സമ്മാനിക്കുന്നത്.
രുഗ്മി വധവും രുക്മിണീ മോഹനവും രാധാമാധവന്‍ തന്റെ 35-ാം വയസ്സിലെഴുതിയത്. ഇപ്പോള്‍ 64 പിന്നിടുമ്പോള്‍ ഏഴാമത്തെ ആട്ടക്കഥയുടെ പണിപ്പുരയിലാണിവര്‍.
ആട്ടക്കഥയെഴുതുന്ന സ്ത്രീകള്‍ വിരലിലെണ്ണുന്നവര്‍ മാത്രം. ഇരയിമ്മന്‍ തമ്പിയുടെ മകള്‍ കുഞ്ഞുക്കുട്ടി തങ്കച്ചിയുടെ പിന്മുനറക്കാരിയായതിന് പ്രചോദനം എത്ര കണ്ടാലും മതിവരാത്ത കഥകളിയോടുള്ള അടങ്ങാത്ത ഇഷ്ടം മാത്രം.
അര്ജു നന്റെ തീര്ഥിയാത്രാ കാലത്തില്‍ നിന്നും ഇതള്‍ വിടര്ത്തി യ 'കപിന്ധ്വജ ചരിതം', 'ഡാവിഞ്ചി പൊരുള്‍', 'ശബരീ ചരിതം', 'അംഗദദൂത്' എന്നിവ ആസ്വാദകര്ക്ക് സമ്മാനിച്ചത് കലയുടെ അനന്യമായ ആസ്വാദ്യതയാണ്.
''പരമ്പരാഗത രീതിയില്‍ സംസ്‌കൃതം പഠിച്ചു. ഏറെ വൈകിയാണ് സ്‌കൂളിലെത്തിയത്. എന്നാലും പഠനത്തില്‍ ഒട്ടും പിറകിലായിരുന്നില്ല. അന്ന് നമ്പൂതിരി സ്ത്രീകള്ക്കി ടയില്‍ വിദ്യാഭ്യാസം പ്രചരിച്ചുവരുന്നതേയുള്ളൂ. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നു ബിരുദാനന്തരബിരുദവുമെടുത്തു.''
ബാംഗ്ലൂര്‍, മദ്രാസ് എന്നിവിടങ്ങളില്‍ 12 വര്ഷ‍ത്തോളം അധ്യാപികയായി പ്രവര്ത്തിരച്ചു. ഭാവന്സ്ള വിദ്യാമന്ദിര്‍ കൊച്ചിയില്‍ നിന്നും പ്രധാനാധ്യാപികയായാണ് വിരമിച്ചത്.
''80 കളിലാണ് ആദ്യ ആട്ടക്കഥ എഴുതുന്നത്. മകള്‍ ലാവണ്യ കഥകളി പഠിക്കാന്‍ തുടങ്ങിയപ്പോള്‍ കഥകളിയുടെ ലോകവുമായി വീണ്ടും നിരന്തരസമ്പര്ക്കം തുടങ്ങി. വര്ഷ ങ്ങള്ക്കുുശേഷം ചിത്രകാരന്‍ ഫ്രാന്സിാസ് കോടങ്കണ്ടത്ത് നല്കി യ ആശയം വികസിപ്പിച്ചെടുത്തതാണ് 'ഡാവിഞ്ചി പൊരുള്‍' എന്ന ആട്ടക്കഥ. സദനം ബാലകൃഷ്ണനാശാന്റെ നേതൃത്വത്തില്‍ ചിട്ടപ്പെടുത്തിയ ഈ കഥ ഉടന്‍ അരങ്ങിലെത്തും. ഇതിന്റെ ഫോട്ടോ സെഷന്‍ നടന്നു കഴിഞ്ഞു.''
രാമായണത്തിലെ ശബരിക്ക് ഒരു പൂര്വ്കാലം വിഭാവനം ചെയ്തപ്പോള്‍ ഉരുത്തിരിഞ്ഞ ശബരീചരിതം കഴിഞ്ഞ മെയ് 23ന് തളി പദ്മശ്രീ കല്യാണമണ്ഡപത്തില്‍ അരങ്ങേറി. കലാമണ്ഡലം മനോജ്, നെടുമ്പുള്ളി രാംമോഹന്‍, കലാമണ്ഡലം ഷണ്മുഖന്‍, കലാമണ്ഡലം കണ്ണന്‍ തുടങ്ങിയവരായിരുന്നു അരങ്ങില്‍. ശബരിമല മണ്ഡലക്കാലത്തും രാമായണമാസക്കാലത്തും ശബരീ ചരിതത്തിന് നിറയെ സ്റ്റേജുകള്‍ കിട്ടി. രാമായണത്തില്‍ നിന്നുള്ള 'അംഗദദൂത്' കഥകളിക്കും ധാരാളം ആസ്വാദകരുണ്ട്.
ആട്ടക്കഥ എഴുതുക മാത്രമല്ല കഥകളിയുള്പ്പറടെയുള്ള പരമ്പരാഗത കലകളെ പ്രോത്സാഹിപ്പിക്കാന്‍ സ്ഥാപിച്ച നവരസം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജീവനാഡിയും കൂടിയാണ് രാധാമാധവന്‍. 2009ല്‍ ആരംഭിച്ച ഈ ട്രസ്റ്റ് കഥകളിക്ക് നിരവധി വേദികളൊരുക്കി. കഥകളിയോട് ഇഷ്ടമുള്ളവരെ കളി ആസ്വദിക്കാന്‍ പഠിപ്പിച്ചു. വിദ്യാര്ഥിമകള്ക്ക് അവര്‍ പഠിക്കുന്ന ആട്ടക്കഥകളെ കളിരൂപത്തില്‍ കാണാനുള്ള അവസരമൊരുക്കി. ഉണ്ണായി വാര്യരുടെ 'നളചരിതം' ആട്ടക്കഥ ഇങ്ങനെ അരങ്ങേറിയത് ഹര്ഷാരരവത്തോടെയാണ് വിദ്യാര്ഥിാകള്‍ സ്വീകരിച്ചത്. ഇപ്പോള്‍ 'സമകാലിക സംഗീതം' എന്ന അര്ധടവാര്ഷി ക-ദ്വിഭാഷാ ജേര്ണ്ലിന്റെ മാനേജര്‍ ആണ്. ടാഗോറിന്റെ വിഖ്യാത നാടകം 'ചിത്ര'യെ അവലംബമാക്കി ഒരു ആട്ടക്കഥയുടെ പണിപ്പുരയിലാണ് രാധാമാധവന്‍.
കവിതയാണ് രാധാമാധവന്റെ മറ്റൊരു തട്ടകം. കവിതകള്എാഴുതാന്‍ മാത്രമുള്ളതല്ല, കീറിക്കളയാനും കൂടിയുള്ളതാണ് എന്ന ധാരണ ഈ കവയിത്രിക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്കിത.
'വാസനച്ചെപ്പ്', 'പാതിരാ മഴ' എന്നീ രണ്ടു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ആത്മനാത്മവിവേകം എന്ന പുസ്തകവും കണ്സൈകസ് സംസ്‌കൃതം-ഇംഗ്ലീഷ്-മലയാളം നിഘണ്ടു എന്നിവ പുസ്തകരൂപത്തിലാക്കി.
മഹാഭാരതത്തിലെ 101 ഉപാഖ്യാനങ്ങള്‍ 'വ്യാസന്‍ പറഞ്ഞ കഥകള്‍' എന്ന പേരില്‍ ഡി.സി. ബുക്‌സും അധ്യാത്മ രാമായണം ശ്ലോകാര്ഥംള എഴുതിയത് കുട്ടികൃഷ്ണമാരാരുടെ മകന്റെ 'മാരാര്‍ പബ്ലിക്കേഷന്സുംമ' പ്രസിദ്ധീകരിക്കും.
അന്വയം, അന്വയാര്ഥംഷ, സാരം എന്നിവയോടുകൂടിയ 'ശ്രീകൃഷ്ണവിലാസം', ശ്രീരാമോദത്തം എന്നീ പുസ്തകങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കും.
തിരുവനന്തപുരത്ത് തൊണ്ണൂറുകളുടെ ആദ്യം ശ്രീവിദ്യാ കമ്പ്യൂട്ടര്‍ ട്രെയിനിങ് ആന്ഡ് സോഫ്റ്റ്‌വെയര്‍ ഇന്സ്റ്റി റ്റിയൂട്ട് നടത്തിയിരുന്നു. നാലുവര്ഷം് കുടുംബ ബിസിനസ്സില്‍ ഫിനാന്സ് ഡയറക്ടറുടെ റോളിലും ഉണ്ടായിരുന്നു. ഒക്ടോബറില്‍ ഡല്ഹി്യില്‍ നടക്കുന്ന 'അനന്യ -ദ പുരാനാ കിലാ' ഡാന്സ്ു ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിനായി അംഗദദൂത് ആശാന്മാര്‍ ചിട്ടപ്പെടുത്തുന്നു. ആധ്യാത്മികവേദിയിലും സജീവമായിരുന്നു രാധാമാധവന്‍. പ്രഭാഷണങ്ങളും ഭാഗവത സപ്താഹങ്ങളും നടത്തിയിരുന്നു.
2005-ല്കേ്രള സര്ക്കാ ര്‍ സാംസ്‌കാരികവകുപ്പ് പ്രസിദ്ധീകരിച്ച 'കൈകൊട്ടിക്കളിപ്പൂക്കള്‍' ഡോ. സുധാഗോപാലകൃഷ്ണനൊപ്പം സമാഹരിച്ചതും രാധാമാധവനാണ്.
പൊറ്റമ്മല്‍ 'സംഗീത'ത്തിലാണ് കുടുംബം. ഭര്ത്താൊവ് മാനേജ്‌മെന്റ് വിദഗ്ധനും സംഗീതസാഹിത്യകാരനുമായ എ.ഡി. മാധവനാണ്. മകള്‍ ലാവണ്യ രഞ്ജിത്തും പേരക്കുട്ടികള്‍ നീലിമയും രാധികയും കഥകളി അവതരിപ്പിക്കാറുണ്ട്

"വ്യക്തി പരിചയം" പരമേശ്വരന്‍ നമ്പൂതിരി

"വ്യക്തി പരിചയം"
പരമേശ്വരന്‍ നമ്പൂതിരി
"ദൃഗ്ഗണിത"ത്തിന്റെ കര്ത്താ വായി അറിയപ്പെടുന്ന പരമേശ്വരന്‍ നമ്പൂതിരി മാധവന്റെ ശിഷ്യനായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ആലത്തൂര്‍ ഗ്രാമത്തിലായിരുന്നു പരമേശ്വരന്റെ ജനം. ജീവിതകാലം 1360 മുതല്‍ 1455 വരെയാണെന്ന് അനുമാനിക്കുന്നു. വീട്ടുപേര് വടശ്ശേരി ഇല്ലം. മാതാപിതാക്കളെപ്പറ്റി വിവരങ്ങള്‍ ലഭ്യമല്ല. മുത്തച്ഛന്‍ പ്രസിദ്ധ ജ്യോതിഷ പണ്ഡിതനായിരുന്ന തലക്കുളം ഗോവിന്ദ ഭട്ടതിരിയുടെയും ശിഷ്യനായിരുന്നത്രെ. പരമേശ്വരന്‍ തന്റെ ഒരു ഗുരുനാഥനായി രുദ്രന്‍ എന്ന പേര് തന്റെ രചനകളില്‍ പല പ്രാവശ്യം സൂചിപ്പിച്ചിട്ടുണ്ട്.
പരമേശ്വരനും മകന്‍ ദാമോദരനും നീലകണ്ഠ സോമയാജിയുടെ ഗുരുനാഥന്മാരായിരുന്നു. ജ്യോതിശാസ്ത്ര ഗണനകള്ക്ക് 522-ല്‍ ആര്യഭടന്‍ അവതരിപ്പിച്ച രീതിയാണ് പൊതുവെ ഉപയോഗിച്ചു വന്നിരുന്നത്. പക്ഷേ കാലക്രമേണ അല്പ്പാ ല്പ്പംപ പിശകുവരുന്നത് കണ്ടതിനാല്‍ ഹരിദത്തന്‍ (650 -700) ഗ്രഹാപാരനിബന്ധനം, മഹാമാര്ഗ്ഗ്നിബന്ധനം എന്നീ കൃതികളിലൂടെ പരിഹിത സമ്പ്രദായം അവതരിപ്പിച്ചു. ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായിലെ മാമാങ്ക സമയത്ത് ഈ രീതി കേരളത്തില്‍ പരക്കെ അംഗീകരിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നു. ആര്യഭടന്റെ രീതി തന്നെയാണ് ഹരിദത്തനും പിന്തുടര്ന്ന്ത്. പക്ഷെ ചില തിരുത്തലുകള്‍ നടത്തി എന്നുമാത്രം. പരിഹിത രീതിയില്‍ കണക്കാക്കുമ്പോഴും ഗോളങ്ങളുടെ യഥാര്ത്ഥ സ്ഥാനത്തിന് മാറ്റം വരുന്നതായി കണ്ടു. ഈ രീതിക്ക് തിരുത്തല്‍ ആവശ്യമാണെന്ന് മനസ്സിലാക്കിയ പരമേശ്വരന്‍ അമ്പത്തഞ്ചു കൊല്ലത്തോളം ഭാരതപ്പുഴയുടെ മണല്പ്പുകറത്ത് മലര്ന്‍ ക കിടന്ന് ആകാശത്തിലെ ഗോളങ്ങളെ നിരീക്ഷിച്ച് കണക്കുകൂട്ടലുകള്‍ നടത്തിയെന്നും, അങ്ങിനെയാണ് ദൃഗ്ഗണിതം ആവിഷ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. 600 വര്ഷാങ്ങള്‍ കഴിഞ്ഞാല്‍ വീണ്ടും തിരുത്തലുകള്‍ ആവശ്യമായിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. പരമേശ്വരന്‍ അക്കാലത്ത് ചെയ്ത മഹാത്യാഗത്തെ എത്ര പുകഴ്ത്തിയാലും അധികമാവില്ല. "ദൃഗ്ഗണിതം" പ്രചാരത്തില്‍ വന്നതോടെ രണ്ടുരീതികളും (ദൃഗ്ഗണിതവും പരഹിതവും) ഒരേ സമയം ഉപയോഗത്തില്‍ ഉണ്ടായിരുന്നു. ദൃഗ്ഗണിതം കുറേക്കൂടി കൃത്യമായതിനാല്‍ ജാതകഗണനയ്ക്കും ഗ്രഹണങ്ങള്‍ മുന്കൂംട്ടി കണ്ടുപിടിക്കുന്നതിനും ഉ പയോഗിക്കാന്‍ തുടങ്ങി. പക്ഷെ വിവിധ അനുഷ്ഠാന ക്രിയകള്ക്കും സാമൂഹികാപാരങ്ങള്ക്കും പരഹിതം തന്നെയാണ് ഉപയോഗിച്ചിരുന്നത്. ക്രമേണ കൂടുതല്‍ ആവശ്യങ്ങള്ക്ക്യ "ദൃഗ്ഗണിതം" തന്നെ ഉപയോഗിക്കാന്‍ തുടങ്ങി.
പരമേശ്വരന്‍ 1393 മുതല്‍ ധാരാളം സൂര്യ - ചന്ദ്ര ഗ്രഹണങ്ങള്‍ നിരീക്ഷിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. 1431-ലാണ് "ദൃഗ്ഗണിതം" രചിച്ചത്. പരമേശ്വരന്‍ മുപ്പതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ദൃഗ്ഗണിതം, ഗോളദീപിക, ചന്ദ്രഛായഗണിതം, വാക്യകരണം എന്നിവയാണ് ചില രചനകള്‍. ഭടദീപിക (ആര്യഭടീയം), കര്മ്മിദീപിക (ഭാസ്കരന്‍ ഒന്നാമന്റെ മഹാഭാസ്കരീയം) തുടങ്ങി നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്്. എ, ബി, സി, ഡി വശങ്ങളുള്ള ഒരു ചക്രിയ ചതുര്ഭുടജത്തിന്റെ നാലു ശീര്ഷരകങ്ങളും സ്പര്ശിസക്കുന്ന വൃത്തത്തിന്റെ ആരം കാണാനുള്ള സൂത്രവാക്യം പരമേശ്വരന്‍ ആവിഷ്കരിച്ചിരുന്നു. എന്നാല്‍ 1782-ല്‍ ഇത് ലുയ്ലര്‍ കണ്ടുപിടിച്ചതായാണ് അറിയപ്പെടുന്നത്. പരമേശ്വരന്റെ പുത്രന്‍ ദാമോദരനും പ്രശസ്ത ഗണിത- ജ്യോതിശാസ്ത്ര പണ്ഡിതനായിരുന്നു.

"വ്യക്തി പരിചയം" - ജയന്തൻ ശങ്കരൻ നമ്പൂതിരി

"വ്യക്തി പരിചയം"
ജയന്തൻ ശങ്കരൻ നമ്പൂതിരി
തിരുവിതാംകൂറിന്റെ ചരിത്രത്തിലും കേരളത്തിന്റെ പൊതുവായ ചരിത്രത്തിലും സ്ഥാനമുള്ള ഒരു ചരിത്രപുരുഷനാണ്‌ ജയന്തൻ നമ്പൂതിരി. തിരുവിതാംകൂർ ദളവ രാജാ കേശവദാസിനുശേഷം സർവ്വാധികാരസ്ഥാനത്തേക്ക് നിയമിതാവുകയും തിരുവിതാംകൂർ ചരിത്രത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്ത പ്രമുഖൻ. ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിലായിരുന്നു ജയന്തൻ നമ്പൂതിരിയുടെ ഉയർച്ച. അന്ന് രാജ്യം ഭരിച്ചിരുന്ന ബാലരാമവർമ്മ രാജാവാണ് അദ്ദേഹത്തെ സർവ്വാധികാരപദവിയിലേക്ക് ഉയർത്തിയത്. ഇതിനു അന്നത്തെ ബ്രിട്ടീഷ് വൈസ്രോയിയുടെ പൂർണ്ണ പിന്തുണയില്ലായിരുന്നതായി പല ചരിത്രകാരന്മാരും കരുതുന്നുണ്ട്. തിരുവിതാംകൂർ ചരിത്രത്തിൽ ജയന്തൻ നമ്പൂതിരി ഭരണം ശോഭയേറിയതായിരുന്നില്ല എന്നാണ് ചരിത്രകാരന്മാരുടെ പൊതു അഭിപ്രായം
മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിന്റെ പടയോട്ടത്തിൽ നിന്നും രക്ഷപെട്ട് മലബാറിൽ നിന്നും തിരുവിതാംകൂറിൽ കുടിയേറി പാർത്ത നമ്പൂതിരിയായിരുന്നു ജയന്തൻ. സാമൂതിരിയുടെ കൊട്ടാരത്തിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിനു പെട്ടന്നു തന്നെ തിരുവിതാകൂർ രാജവംശവുമായും നല്ല ബന്ധം ഉണ്ടാക്കുവാൻ സാധിച്ചു.
അവിട്ടം തിരുനാൾ മഹാരാജാവായതിനുശേഷം അധികം താമസിയാതെ രാജാ കേശവദാസൻ അന്തരിച്ചു (1179-ൽ). ഭരണത്തിലെ തകർച്ച കണ്ട് ആത്മഹത്യ ചെയ്തതാണെന്നും അതല്ല മഹാരാജാവിന്റെ ഉപജാപകവൃന്ദത്തിലെ പ്രധാനിയായിരുന്ന ജയന്തൻ നമ്പൂതിരിയുടെ ആളുകൾ വിഷം കൊടുത്തു കൊന്നതാണെന്നും വാദങ്ങൾ ഉണ്ട്. തുടർന്ന് ജയന്തൻ നമ്പൂതിരിയെ സർ‌വ്വാധികാര്യക്കാരനായി നിയമിച്ചു. ദിവാനെ തിരഞ്ഞെടുക്കുന്നതിനായി ഇംഗ്ലീഷുകാരുടെ സഹായം തേടണമെന്ന ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന വെല്ലസ്ലി പ്രഭുവിന്റെ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ ദിവാൻ സ്ഥാനത്തേക്ക് ജയന്തനെ നിയമിച്ചില്ല. എങ്കിലും ദളവയുടെ സകല അധികാരങ്ങളും അദ്ദേഹത്തിനു നൽകി. ഇക്കൂട്ടത്തിൽ തലക്കുളത്തു ശങ്കരനാരായണൻ ചെട്ടിയെ വലിയ മേലെഴുത്തായും, തച്ചിൽ മാത്തൂത്തരകനെ മുഖ്യ ഉപദേഷ്ടാവായും നിയമിച്ചിരുന്നു. എന്നാൽ ഇതെല്ലാം അന്നത്തെ റസിഡന്റിനോട് കൂടിയാലോചിച്ച് എടുത്ത നിയമനമല്ലാത്തതിനാൽ ഇംഗ്ലീഷുകാർ രാജാവിനു വലിയൊരു തലവേദനയായിരുന്നു.
ജയന്തൻ നമ്പൂതിരിയുടെ ഭരണത്തെപ്പറ്റി ശ്രീധരമേനോൻ തുടങ്ങിയ തിരുവിതാംകൂർ ചരിത്രകാരന്മാർ മോശമായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്. ശങ്കരനാരായണനും, തരകനും ജയന്തൻ നമ്പൂതിരിയുടെ സഹായത്തിനുണ്ടായിരുന്നു. ഈ മൂന്നുപേരുടെ കീഴിലുള്ള ദുർഭരണം നിമിത്തം ജനങ്ങൾ പൊറുതിമുട്ടിയത്രെ.തരകൻ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുകയും, ശങ്കരനാരായണൻ നിലങ്ങൾ പലതും സ്വന്തം പേരിലാക്കുകയും ചെയ്തു. ഉപ്പിന്റെ വില വരെ വർദ്ധിപ്പിക്കുകയുണ്ടായതായി ചരിത്രകാരനായ വി. ആർ പരമേശ്വരപിള്ള എഴുതിയിട്ടുണ്ട്. എന്നാൽ ഇത് വെറും 25 ദിവസത്തെ മാത്രം ഭരണമായിരുന്നവെന്നും, ഇതിനെതിരെ വേലുത്തമ്പി ജനങ്ങളെ ലഹളക്ക് പ്രേരിപ്പിക്കുകയും ജയന്തനെ തത്സ്ഥാനത്തുനിന്നും മാറ്റാൻ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.
മറ്റൊരു അഭിപ്രായപ്രകാരം ജയന്തൻ നമ്പൂതിരി ഭരണമേറ്റകാലത്ത് രാജഭണ്ഡാരത്തിൽ പണമില്ലായിരുന്നു. അതിനാൽ ദൂർത്തടിക്കുന്നതിനെക്കുറിച്ചുള്ള ആരോപണം ശരിയല്ലയെന്നും, ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കാനായി പണം സമ്പാദിച്ചത് തന്നെ മാത്തൂത്തരകൻ എന്ന വ്യാപാരിയിൽ നിന്ന് കടം വാങ്ങിയ 15 ലക്ഷം രൂപ മൂലമാണ്‌ അതിനു പ്രത്യുപകാരമായാണ്‌ രാജാവ് അദ്ദേഹത്തെ ഉപദേഷ്ടാവായി നിയമിച്ചതത്രേ. ഈ പണം തിരികെ കൊടുക്കേണ്ടതിനുവേണ്ടിയും രാജഭണ്ഡാരം ശക്തമാക്കുന്നതിനായും ജയന്തൻ ശങ്കരൻ നമ്പൂതിരി ജനങ്ങളിൽ നിന്ന് സംഭാവന പിരിക്കാൻ തീരുമാനിച്ചത്. ഈ സംഭാവനയ്ക്കെതിരെ സവർണ്ണരായ വ്യാപാരികൾ പ്രതിഷേധിച്ചു
വേലുത്തമ്പിക്ക് സംഭാവനയായി പിരിച്ച് അടക്കേണ്ടിയിരുന്ന തുക 20000 കൂലിപ്പണമാണ്‌ (5000 രൂപ). അദ്ദേഹം ഇതടക്കാനായി അല്പം സാവകാശം അനുവദിച്ച് രേഖ എഴുതി വാങ്ങിച്ചു, പിരിവുദ്യോഗസ്ഥന്മാർ അദ്ദേഹത്തെ വിട്ടയച്ചുവത്രേ. എന്നാൽ തമ്പി സംഭാവന അടക്കാൻ വഴി ആലോചിക്കുന്നതിനു പകരമായി നാട്ടിലെത്തി നമ്പൂതിരി ഭരണത്തിനെതിരെ ഗ്രാമത്തലവന്മാരോട് സംഘടിക്കുവാനഭ്യർത്ഥിച്ചു. നമ്പൂതിരി ഭരണത്തെ ഭയപ്പെട്ടിരുന്ന പണക്കാർ എല്ലാവരും അദ്ദേഹത്തിനു സഹായം വാഗ്ദാനം ചെയ്യുകയും ഉണ്ടായി.
വേലുത്തമ്പിയുടെ നേതൃത്വത്തിൽ ജനങ്ങൾ ലഹളക്ക് തയ്യാറായി വന്നതോടെ ബാലരാമവർമ്മ രാജാവിനു ഗത്യന്തരമില്ലാതാവുകയും, ദളവായായിരുന്ന ജയന്തൻ നമ്പൂതിരിയെ നാടുകടത്താൻ നിർദ്ദേശിക്കുകയും ചെയ്തു. കൂട്ടത്തിൽ അന്നു ലഹളയിൽ പങ്കെടുത്ത രാജ്യത്തിലെ പ്രമാണിമാരെ പലരേയും ഉയർന്ന സ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തു
വേലുത്തമ്പിയുടെ നേതൃത്വത്തിലുള്ള ലഹളക്കാർ നാലു വ്യവസ്ഥകൾ രാജാവിനെകൊണ്ട് സമ്മതിപ്പിക്കാൻ സാധിച്ചു. രാജാവ് എല്ലാവ്യവസ്ഥകളും അംഗീകരിക്കുകയും ബ്രിട്ടീഷ് സൈന്യം അതിനുള്ള ഒത്താശകൾ ചെയ്തുകൊടുക്കുകയും ചെയ്തു.
1.വലിയ സർവധികാര്യക്കാരായ ജയന്തൻ ശങ്കരൻ നമ്പൂതിരിയെ ഉടൻ പിരിച്ചു വിടുകയും നാടുകടത്തുകയും ചെയ്യുക.
2.അദ്ദേഹത്തെ യാതൊരു കാരണവശാലും രാജാവ് തിരിച്ച് വിളിപ്പിക്കില്ല എന്ന് വിളംബരം പുറപ്പെടുവിക്കുക.
3.ശങ്കരനാരായണൻ ചെട്ടിയേയും, മാത്തൂ ത്തരകനേയും പൊതു നിരത്തിൽവെച്ച് ശിക്ഷിച്ച്, ഇരുവരുടേയും ചെവി അറത്തു കളയുക.
4.ഉപ്പു നികുതി തുടങ്ങിയ ജനദ്രോഹ നികുതികൾ നിർത്തലാക്കുക.
രാജാവ് ഇതെല്ലാം അംഗീകരിക്കുകയും ഉപ്പിന്റേയും, നാളികേരത്തിന്റേയും, പരുത്തിയുടേയും, നിലക്കടലയുടേയും തീരുവ (നികുതി) പകുതിയായി കുറക്കുകയും ചെയ്തു. ലഹളക്കാരിൽ പ്രധാനികളുടെ ആവശ്യപ്രകാരം ചിറയിൻകീഴ് അയ്യപ്പൻ ചെമ്പകരാമൻ പിള്ളയെ വലിയ സർവാധികാര്യക്കാരനായി ജയന്തൻ നമ്പൂതിരിക്ക് പകരം നിയമിച്ചു. അതുപോലെതന്നെ മുളക് മടിശ്ശീല സർവാധികാര്യക്കാരായി (ധനകാര്യമന്ത്രി) വേലുത്തമ്പിയെ നിയമിക്കുകയും ചെയ്തു
വേലു തമ്പിയുടെ നേതൃത്തത്തിലുണ്ടായ ആഭ്യന്തര ലഹളയിൽ കോഴിക്കോടു നിന്നും തിരുവിതാംകൂറിൽ കുടിയേറിവന്ന ജയന്തൻ ശങ്കരൻ നമ്പൂതിരിയെ ആരുവാമൊഴി കടത്തിവിട്ട് നാടുകടത്തുകയും, രാജ്യം മുഴുവനും അതു വിളംബരം ചെയ്യുകയും ചെയ്തു.

"വ്യക്തി പരിചയം" കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി

"വ്യക്തി പരിചയം"

കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി

പ്രസിദ്ധനായിരുന്ന ഒരു കഥകളി സംഗീതജ്ഞനായിരുന്നു ശങ്കരൻ എമ്പ്രാന്തിരി. കഥകളി സംഗീത പ്രസ്ഥാനത്തിൽ ഒരു വേറിട്ട രീതി സൃഷ്ടിച്ച ആളായിരുന്നു അദ്ദേഹം. മൃദു ശബ്ദവും രാഗ താള ശ്രുതി നിബദ്ധമായിരുന്ന ആലാപന ശൈലിയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു.
1944-ൽ മലപ്പുറം ജില്ലയിലെ വെള്ളയൂർ ഗ്രാമത്തിലെ ജാലമനമഠത്തിൽ ജനിച്ചു. അച്ഛൻ കൃഷ്‌ണൻ എമ്പ്രാന്തിരി, അമ്മ അംബികാ അന്തർജനം. സ്കൂൾ പഠനത്തിനു ശേഷം അദ്ദേഹം ഗോവിന്ദ പിഷാരടിയുടെ കീഴിൽ സംഗീതം അഭ്യസിച്ചു. 1958 ഇൽ കലാമണ്ഡലത്തിൽ ചേർന്ന അദ്ദേഹത്തിന്റെ ഗുരുക്കന്മാർ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം ഗംഗാധരൻ, കലാമണ്ഡലം ശിവരാമൻ നായർ, മാധവ പണിക്കർ എന്നിവരായിരുന്നു.
പഠിച്ചുകൊണ്ടിരുന്ന കാലത്ത് ശങ്കരൻ എമ്പ്രാന്തിരി അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കലാമണ്ഡലത്തിലെ പഠനത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ സംഗീത പ്രാഗത്ഭ്യം പുറം ലോകമറിഞ്ഞു തുടങ്ങിയത്. 1965 ഇൽ ഇരിങ്ങാലക്കുടയിലെ ഉണ്ണായി വാര്യർ കലാനിലയത്തിൽ അധ്യാപകനായി ജോലി ലഭിച്ച അദ്ദേഹം 1970 ഇൽ കൊച്ചിയിലുള്ള ഫാക്റ്റ് കഥകളി സ്കൂളിൽ അധ്യാപകനായി ചേർന്ന് തന്റെ കലാ സപര്യ തുടർന്നു. കഥകളി സംഗീതത്തിൽ പൊന്നാനി എന്നറിയപ്പെടുന്ന, പ്രധാന ഗായകനാകാൻ പിന്നീട് അധിക സമയം വേണ്ടി വന്നില്ല. കോട്ടക്കൽ ശിവരാമൻ, കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം ഗോപി, കലാമണ്ഡലം രാമൻകുട്ടി നായർ എന്നിവരുടെ കൂടെ പ്രവർത്തിച്ച അദ്ദേഹത്തിന്റെ സ്വരമാധുരി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 1990 ഇൽ അദ്ദേഹം വൃക്കരോഗ ബാധിതനായി. പ്രമേഹരോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. രോഗം മൂര്ധന്യാവസ്ഥയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്നു. പക്ഷെ സംഗീതം ജീവിത വ്രതമാക്കി മാറിയ ശങ്കരൻ എമ്പ്രാന്തിരി വീണ്ടും കഥകളി വേദിയിൽ സജീവ സാന്നിധ്യമായി മാറി . നിന്നുകൊണ്ട് പാട്ടു പാടാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അതിനാൽ വീൽ ചെയറിൽ ഇരുന്നുകൊണ്ടായിരുന്നു അദ്ദേഹം പാടിയിരുന്നത്
ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന അദ്ദേഹം; അമ്പലനടയിൽ വച്ച്, തന്നെ പ്രസിദ്ധിയുടെ കൊടുമുടിയിൽ എത്തിച്ച "അജിത ഹരേ മാധവ വിഷ്ണോ" ,"പരി പാഹിമാം ഹരേ" എന്ന് തുടങ്ങുന്ന ഗാനങ്ങളാലപിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ ഹിന്ദുസ്ഥാനി സംഗീത ഗായകരോടൊന്നിച്ചുള്ള ജുഗൽബന്ദി ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. 2003 ഇലെ കേരള സർക്കാരിന്റെ സ്വാതി സംഗീതപുരസ്കാരം ലഭിച്ചത് ശങ്കരൻ എമ്പ്രാന്തിരിക്കായിരുന്നു. അതിനു ശേഷം കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് അദ്ദേഹത്തിന് ലഭിച്ചു. 2007 നവംബർ മാസം 14 ന് ആലുവയിലുള്ള ഒരു ആശുപത്രിയിൽ വച്ച് അദ്ദേഹം മരണമടഞ്ഞു.
കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിയുടെ സ്മരണാര്‍ഥം ഇടപ്പള്ളി കഥകളി ആസ്വാദകസദസ്സ്, നാല്‍പത് വയസ്സ് കവിയാത്ത കഥകളി സംഗീതജ്ഞന് നല്‍കുന്ന പുരസ്‌കാരമാണ് കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി പുരസ്‌കാരം.10,001 രൂപയും ഫലകവും കീര്‍ത്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.