നമ്മുടെ മേളപ്പെരുമ
പഞ്ചവാദ്യം
പല വാദ്യോപകരണങ്ങൾ ഒന്നു ചേരുന്ന കേരളത്തിന്റെ തനതായ വാദ്യസംഗീതകലാരൂപമാണ് പഞ്ചവാദ്യം.
“ഢക്കാച കാംസ്യവാദ്യം ചഭേരി ശംഖശ്ച മദ്ദള:
പഞ്ചവാദ്യമിതി പ്രാഹു രാഗമാർത്ഥ വിശാരദാ:”
മുകളിൽപ്പറയുന്ന പഞ്ചവാദ്യത്തിന്റെ ലക്ഷണം അനുസരിച്ച് ഇടയ്ക്ക, ഇലത്താളം, തിമില, ശംഖ്, മദ്ദളം ഈ അഞ്ചിനങ്ങൾ ചേർന്നൊരുക്കുന്ന വാദ്യമാണ് പഞ്ചവാദ്യം. ഈ പഞ്ചവാദ്യം കലശാഭിഷേകകങ്ങളോടനുബന്ധിച്ച് പതിവുള്ള ഒരു അനുഷ്ഠാനവാദ്യമാണ്. എന്നാൽ ഇന്നു പ്രചാരത്തിലുള്ള പഞ്ചവാദ്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. തിമില, ശുദ്ധമദ്ദളം, കൊമ്പ്, ഇടയ്ക്ക, ഇലത്താളം, കുഴൽ, ശംഖ് (ആരംഭത്തിലും അന്ത്യത്തിലും മാത്രമേ ശംഖ് വിളിക്കുകയുള്ളൂ) എന്നിവയാണ്പഞ്ചവാദ്യത്തിന്റെയും കാലപ്പഴക്കത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും ചില അവ്യക്ത ധാരണകളല്ലാതെ സത്യസ്ഥിതി അറിയാൻ ഇനിയുമായിട്ടില്ല.
അടിസ്ഥാനപരമായി ഇത് ഒരു ക്ഷേത്ര കലാരൂപമാണ്. ഇന്നത്തെ രീതിയിൽ പഞ്ചവാദ്യം ക്രമീകരിച്ചത് തിരുവില്വാമല വെങ്കിച്ചൻ സ്വാമി, അന്നമനട പീതാംബരമാരാർ, അന്നമനട അച്യുതമാരാർ, അന്നമനട പരമേശ്വരമാരാർ, പട്ടാരത്ത് ശങ്കരമാരാർ തുടങ്ങിയവരാണ്. പഞ്ചവാദ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാദ്യരീതിയും ചിട്ടപ്പെടുത്തുന്നതിൾ ഇവർ പ്രധാന പങ്കു വഹിച്ചു
ഒരു പഞ്ചവാദ്യത്തിൽ സാധാരണഗതിയിൽ മേളക്കാരുടെ എണ്ണം നാല്‌പതാണ്. പതിനൊന്നു തിമിലക്കാർ, അഞ്ചു മദ്ദളം, രണ്ടു ഇടയ്ക്ക, പതിനൊന്നു കൊമ്പ്, പതിനൊന്ന് ഇലത്താളം ഇങ്ങനെയാണ് അതിന്റെ ഉപവിഭജനം. ഓരോ വാദ്യവിഭാഗത്തിനും കൃത്യമായി സ്ഥാനം നിർണയിച്ചിട്ടുണ്ടു. അതനുസരിച്ച് തിമിലക്കാരും മദ്ദളക്കാരും ഒന്നാം നിരയിൽ മുഖാമുഖം നിരക്കുന്നു. തിമിലയ്‌ക്കു പിന്നിൽഅണിനിരിക്കുന്നത് ഇലത്താളക്കാരാണ്. കൊമ്പുകാരുടെ സ്ഥാനം മദ്ദളക്കാരുടെ പിന്നിലാണ്. ഈ വാദ്യനിരയുടെ രണ്ട്റത്തുമായി തിമിലയ്‌ക്കും മദ്ദളത്തിനും ഇടയ്‌ക്ക് അതായത് മധ്യഭാഗത്ത് തലയ്‌ക്കലും കാല്‌ക്കലുമായി ഇടയ്‌ക്ക വായിക്കുന്നവർനിലകൊളളുന്നു.ഇലത്താളക്കാരുടെ പിന്നിലാണ് ശംഖിന്റെ സ്ഥാനം. ശംഖു വിളിയോടെയാണ് പഞ്ചവാദ്യം ആരംഭിക്കുന്നത്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലാണ് സാധാരണയായി പഞ്ചവാദ്യം അവതരിപ്പിക്കുക. മധ്യകേരളത്തിലാണ് പഞ്ചവാദ്യം കൂടുതലായി അവതരിപ്പിക്കുക. ഏറ്റവും പ്രശസ്തമായ പഞ്ചവാദ്യാവതരണം തൃശൂർ പൂരത്തിനാണ് നടക്കുക. മഠത്തിൽ വരവ് പഞ്ചവാദ്യം എന്നാണ് തൃശൂർ പൂരത്തിലെ പഞ്ചവാദ്യം അറിയപ്പെടുന്നത്. തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികളിലൊന്നായ തിരുവമ്പാടി ക്ഷേത്രസംഘമാണ് ഇത് അവതരിപ്പിക്കുക.
തായമ്പക
കേരളത്തിന്റെ തനതായ ഒരു കലാരൂപമാണ് തായമ്പക. മറ്റു ചെണ്ടമേളങ്ങളിൽ നിന്നും വ്യത്യസ്തമായി, ഒരു വ്യക്തിഗത കലാരൂപമാണ് തായമ്പക. പ്രധാന ചെണ്ടവാദ്യക്കാരനു പുറമേ താളം പിടിക്കുന്നതിനായി ചെണ്ട, വീക്കുചെണ്ട, ഇലത്താളം എന്നിവയുമുണ്ടാകും. തായമ്പകയിൽ പ്രധാന ചെണ്ടവാദ്യക്കാർ ഒരു കൈയിൽ മാത്രം ചെണ്ടക്കോൽ ഏന്തുന്നു. ഒരു കൈയിലെ ചെണ്ടക്കോൽ കൊണ്ടും മറ്റേ കൈ കൊണ്ടും കൊണ്ട് ചെണ്ടയിൽ വീക്കുന്നു(അടിക്കുന്നു). ഇത് തായമ്പകയിലും ചില രീതിയിലുള്ള പഞ്ചാരിമേളങ്ങളിലും മാത്രമേ കാണുകയുള്ളൂ. മറ്റു ചെണ്ടമേളങ്ങളിൽ രണ്ടു കൈയിലും ചെണ്ടക്കോൽ ഏന്തിയാണ് ചെണ്ട കൊട്ടുന്നത്. മറ്റു ചെണ്ടമേളങ്ങളിൽ നിന്നും വ്യത്യസ്തമായി മനോധർമ്മപ്രകടനങ്ങളാണ് തായമ്പകയിൽ കാഴ്ചവക്കുന്നത്.
തായമ്പകയിൽ സാധാരണയായി ഒരു പ്രധാന ചെണ്ടവാദ്യക്കാരൻ കാണും. അദ്ദേഹത്തിനു ചുറ്റുമായി മൂന്നോ നാലോ ചെണ്ടക്കാർ (ചെണ്ടയും,വീക്കുചെണ്ടയും) അണിനിരക്കുന്നു.ഇടം തല ,വലം തല ചെണ്ടകളിൽ താളാംഗങ്ങൾ വായിക്കുന്ന തായമ്പകയ്ക്ക് മൂന്നോ നാലോ ഇലത്താളം വായനക്കാരും അകമ്പടി വായിക്കുന്നു. ഈ വാദ്യോത്സവം സാധാരണയായി 90 മുതൽ 120 മിനിറ്റ് വരെ നീണ്ടു നിൽക്കും. ഒന്നിലധികം പ്രധാന ചെണ്ടവാദ്യക്കാർ അണിനിരക്കുന്ന തായമ്പകകൾ ഇക്കാലത്ത് സാധാരണമാണ്.
തായമ്പകയിൽ പ്രധാനമായും ആറു ഘട്ടങ്ങളാണ് ഉള്ളത്. മുഖം, ചെമ്പടവട്ടം, കൂറ്, ഇടവട്ടം, ഇടനില, ഇരികിട എന്നിങ്ങനെയാണ് അവ. ഇതിനെ മൂന്ന് ആക്കി ചുരുക്കിപ്പറയുകയും ചെയ്യും. ഇതിൽ മുഖവും ചെമ്പടവട്ടവും ചേർന്ന ദൈർഘ്യമേറിയ ഭാഗം പതികാലം എന്നു അറിയപ്പെടുന്നു. രണ്ടാമത്തെ ഘട്ടമായ കൂറിൽ ചമ്പക്കൂറ്, അടന്തക്കൂറ്, പഞ്ചാരിക്കൂറ് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് വാദകന്റെ ഇഷ്ടത്തിനനുസരിച്ച് വായിക്കുന്നു. മൂന്നാമത്തേയും അവസാനത്തേതും ആയ ഘട്ടം ദ്രുതകാലം എന്നറിയപ്പെടുന്നു. ഇടവട്ടം, ഇടനില, ഇരികിട എന്നിങ്ങനെ അറിയപ്പെടുന്ന ഭാഗങ്ങളാണ് ഈ ഘട്ടത്തിൽ ഉള്ളത്
പഞ്ചാരിമേളം
കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി അവതരിപ്പിക്കാറുള്ള., പല വാദ്യോപകരണങ്ങൾ ഒന്നുചേരുന്ന ഒരു ചെണ്ടമേളമാണ് പഞ്ചാരിമേളം. പത്തു നാഴിക (നാല് മണിക്കൂർ) ആണ് പഞ്ചാരിമേളം അവതരിപ്പിക്കുവാൻ വേണ്ട സമയം. ക്ഷേത്രവാദ്യങ്ങളിൽ ഏറ്റവും പ്രസിദ്ധമായതും പഞ്ചാരിമേളം തന്നെ ആണ്. പഞ്ചാരിമേളത്തിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ ചെണ്ട, കുഴൽ, ഇലത്താളം, കൊമ്പ് എന്നിവയാണ്. മധ്യകേരളത്തിലെ എല്ലാ ക്ഷേത്രോത്സവങ്ങൾക്കും സാധാരണയായി പഞ്ചാരിമേളം അവതരിപ്പിക്കാറുണ്ട്. പഞ്ചാരിമേളം രണ്ടു രീതിയിൽ അവതരിപ്പിച്ചു കാണുന്നുണ്ട്. വലതു കൈയിൽ കോലും ഇടതു കൈയ്യും ഉപയോഗിച്ചാണ് കൂടുതലായും മേളം അവതരിപ്പിക്കുന്നതെങ്കിലും രണ്ടു കൈയിലും കോൽ ഉപയോഗിച്ചുമുള്ള മേള അവതരണരീതിയുമുണ്ട്. കർണ്ണാടകസംഗീതത്തിലെ രൂപകതാളത്തിനും ഹിന്ദുസ്ഥാനി സംഗീതത്തിലെ ' ഏക് താൾ 'നും സമാനമാണ് ആറക്ഷരകാലമുള്ള പഞ്ചാരി താളം.
പഞ്ചാരി മേളത്തിന് അഞ്ചു കാലങ്ങൾ ആണ് ഉള്ളത്. ഒന്ന് മുതൽ അഞ്ചു വരെ ഉള്ള കാലങ്ങൾ 96, 48, 24, 12, 6 അക്ഷരങ്ങൾ എന്ന ക്രമത്തിൽ ആണ്.
ക്ഷേത്രമതിൽക്കെട്ടിന് അകത്തു നടക്കുന്ന ശീവേലികൾക്ക് സാധാരണയായി പഞ്ചാരിമേളമാണ് അവതരിപ്പിക്കുക. പഞ്ചാരി പോലെ തന്നെ പ്രസിദ്ധമായ പാണ്ടിമേളം ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിക്കുക, ക്ഷേത്രമതിൽക്കെട്ടിന് അകത്ത് കൊട്ടുന്ന ഏക പാണ്ടിമേളം തൃശൂർപൂരത്തിന്റെ ഇലഞ്ഞിത്തറമേളം മാത്രമാണ്.
പ്രധാനാമായും തൃശൂർ ജില്ലയിലെ വിവിധ ഉത്സവങ്ങളിൽ പഞ്ചാരിമേളം അതിന്റെ തനതായ രീതിയിൽ അവതരിപ്പിച്ചു വരുന്നു. ആറാട്ടുപുഴ പൂരം, പെരുവനം പൂരം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഉത്സവം, കുട്ടനെല്ലൂർ പൂരം, ഒല്ലൂർ ഗ്രാമത്തിലുള്ള ശ്രീ ഇടക്കുന്നി ഭഗവതീക്ഷേത്ര ഉത്സവം എന്നിവ ചില പ്രധാനപ്പെട്ട പഞ്ചാരിമേളം അവതരിപ്പിക്കുന്ന വേദികൾ ആണ്. വൃശ്ചിക മാസത്തിൽ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറയിലെ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലും നവരാത്രിയോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ കൊടുന്തരപ്പുള്ളി ആഗ്രഹരത്തിലും നടക്കുന്ന പഞ്ചാരി മേളങ്ങളും പ്രശസ്തമാണ്.
പ്രശസ്ത കലാകാരന്മാർ
തൃപ്പേക്കുളം അച്ചുത മാരാർ, പെരുവനം കുട്ടൻ മാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, ചെറുശ്ശേരി കുട്ടൻ മാരാർ, പെരുവനം സതീശൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ , ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ, കരിമ്പുഴ ഗോപി പോതുവാൾ, തിരുവല്ല രാധാകൃഷ്ണൻ , ചൊവ്വല്ലൂർ മോഹനൻ , പയ്യന്നൂർ നാരായണ മാരാർ, ഗുരുവായൂർ ഹരിദാസ് എന്നിവർ പഞ്ചാരി മേളം അവതരിപ്പിക്കുന്ന ചില പ്രസിദ്ധരായ കലാകാരന്മാർ ആണ്.
മണ്മറഞ്ഞ ചെണ്ട/പഞ്ചാരിമേളം കലാകാരന്മാർ: പെരുവനം അപ്പു മാരാർ, ചക്കംകുളം അപ്പു മാരാർ, കരിമ്പുഴ രാമ പൊതുവാൾ, മുളങ്കുന്നന്നതുകാവ് അപ്പുക്കുട്ട കുറുപ്പ്, കാച്ചാംകുറിച്ചി കണ്ണൻ, കുറുപ്പത്ത് ഈച്ചര മാരാർ, കാരേക്കാട്ട് ഈച്ചര മാരാർ
പാണ്ടിമേളം
കേരളത്തിന്റെ തനതായ ചെണ്ടമേളമാണ് പാണ്ടി. ചെണ്ട, ഇലത്താലം,കൊമ്പ്, കുറുകുഴൽ ഇവയാണിതിലെ വാദ്യങ്ങൾ. എല്ലാ മേളങ്ങളിലും വെച്ച് ഏറ്റവും പുരാതനമാണ് പാണ്ടിമേളം എന്നു കരുതുന്നവരുണ്ട്. സാധാരണയായി ക്ഷേത്രങ്ങളുടെ മതിൽക്കെട്ടിന് പുറത്തുവെച്ചാണ് പാണ്ടിമേളം അവതരിപ്പിക്കുക. പഞ്ചാരിമേളം എന്ന മറ്റൊരു ചെണ്ടമേളം ക്ഷേത്രത്തിന് അകത്തായാണ് അവതരിപ്പിക്കുക.
തൃശൂർപൂരത്തിലെ ഇലഞ്ഞിത്തറമേളം ഏറ്റവും പ്രശസ്തമായ പാണ്ടിമേളമാണ്. ഈ മേളം പതിവിനു വിപരീതമായി വടക്കുന്നാഥൻ ക്ഷേത്രമതിൽ കെട്ടിനകത്താണ് നടത്തുന്നത് തൃശൂർപൂരത്തിന്റെ മുഖ്യപങ്കാളികളിലൊന്നായ പാറമേക്കാവ് വിഭാഗമാണ് ഇത് അവതരിപ്പിക്കുന്നത്.

No comments:
Post a Comment