സസ്യഭക്ഷണം അര്‍ബുദം തടയും 
പതിവായി ഇറച്ചി കഴിക്കുന്നവരെക്കാള്‍
സസ്യഭുക്കുകള്‍ക്ക് അര്‍ബുദസാധ്യത 50 ശതമാനം കുറവാണ്. സസ്യങ്ങളില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി
അടങ്ങിയിരിക്കുന്നു. ഇവ മാരകമായ അര്‍ബുദ വളര്‍ച്ചയ്ക്കു കാരണമായേക്കാവുന്ന ഡിഎന്‍എ
തകരാറുകളില്‍ നിന്നു രക്ഷിക്കുകയും ചെയ്യുന്നു.
പുതിയ പഠനമനുസരിച്ച് ആന്‍ജിയോജെനസിസ്
എന്ന പ്രക്രിയ വഴി സസ്യഭക്ഷണം അര്‍ബുദ വളര്‍ച്ചയെ തടയുന്നു. പുതിയ രക്തക്കുഴലു കള്‍
വളര്‍ത്താനുള്ള കോശങ്ങളുടെ കഴിവാണ് ആന്‍ജിയോജെനസി സ്. ഈ പ്രക്രിയ പാളിയാല്‍ പുതിയ
രക്തക്കുഴലുകള്‍ ആവശ്യമു ള്ളപ്പോള്‍ ഉണ്ടാകാതിരിക്കുകയോ രക്തക്കുഴലുകള്‍ ഉണ്ടാകുന്നത്
നിയന്ത്രണാതീതമാവുകയോ ചെയ്യും.
ട്യൂമറിന്റെ വളര്‍ച്ച തടയുകയോ ആന്‍ജിയോജെനസിസ്
തടയുക വഴി അര്‍ബുദ വ്യാപനത്തെ കുറയ്ക്കുകയോ ചെയ്യുന്ന ചില മരുന്നുകള്‍ ഗവേഷകര്‍
വികസിപ്പിച്ചെടുത്തു. കേംബ്രിഡ്ജിലെ ആന്‍ജിയോജെന സിസ് ഫൌണ്ടേഷനിലെ
വില്യംലീയെപ്പോലുള്ള ഗവേഷകര്‍, ആന്‍ജിയോ ജെനസിസ് തടയാന്‍ ചില പ്രത്യേക ഭക്ഷണത്തിനുള്ള
ശക്തിയെപ്പറ്റി പഠിക്കുകയാണ്.
ആപ്പിള്‍, ഓറഞ്ച്, ബ്ളാക്ബെറി
മുതലായ പഴങ്ങളിലും മത്തങ്ങ, തക്കാളി മുതലായ പച്ചക്കറികളിലും അടങ്ങിയ പ്ളാന്റ് കെമിക്കലുകള്‍ക്ക്
ആന്‍ജിയോജെനസിസ് തടയാനും അര്‍ബുദ കോശത്തെയോ ഒരു കൂട്ടം അര്‍ബുദ കോശങ്ങളെയോ
ഒരിക്കലും വളരാന്‍ അനുവദിക്കാതിരിക്കാനും കഴിവുണ്ട്. ചില ചെടികളില്‍ അടങ്ങിയ വളര്‍ച്ചയെ
പ്രതിരോധിക്കുന്ന മാംസ്യങ്ങള്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്നു.
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ വേവിച്ച
തക്കാളി കഴിക്കുന്നത് പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യതയെ 50 ശതമാനം
കുറയ്ക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
35 ശതമാനത്തോളം അര്‍ബുദവും ഭക്ഷണശീലങ്ങളിലൂടെ ഉണ്ടാകുന്നതാണ്. പൊണ്ണത്തടിയുള്ളവരിലും അര്‍ബുദം വരാനുള്ള സാധ്യത കൂടുതലത്രേ.ആരോഗ്യത്തിന് നല്ലത് പച്ചക്കറികള്‍ തന്നെ എന്ന് ബോധ്യമായിക്കൊണ്ടിരിക്കുന്നു.

അര്‍ബൂദ കോശങ്ങള്‍ വളരാതെ തടയാന്‍
ചെടികള്‍ക്ക് ആവുമെന്ന് പഠനം. സസ്യഭക്ഷണം കാന്‍സറിനെതിരെ പൊരുതുമെന്ന്
നമുക്കറിയാം. എന്നാല്‍ നൂതനമായ രീതിയില്‍ ചെടികള്‍ നമ്മെ രക്ഷിക്കും എന്ന് ഇപ്പോള്‍
തെളിഞ്ഞു.
35 ശതമാനത്തോളം അര്‍ബുദവും ഭക്ഷണശീലങ്ങളിലൂടെ ഉണ്ടാകുന്നതാണ്. പൊണ്ണത്തടിയുള്ളവരിലും അര്‍ബുദം വരാനുള്ള സാധ്യത കൂടുതലത്രേ.ആരോഗ്യത്തിന് നല്ലത് പച്ചക്കറികള്‍ തന്നെ എന്ന് ബോധ്യമായിക്കൊണ്ടിരിക്കുന്നു.
No comments:
Post a Comment